23 December Monday

എന്‍ നരേന്ദ്രൻ സ്മാരക പ്രഭാഷണം പ്രബീർ പുർകായസ്ഥ നാളെ നിർവഹിക്കും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

തിരുവനന്തപുരം > ദേശാഭിമാനി, ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രങ്ങളിൽ പത്രപ്രവർത്തകനായിരുന്ന എൻ നരേന്ദ്രന്റെ ഓർമ്മയ്ക്കായി സംഘടിപ്പിക്കുന്ന സ്മാരക പ്രഭാഷണം ന്യൂസ് ക്ലിക്ക് ഡിജിറ്റൽ ന്യൂസ് പോർട്ടൽ സ്ഥാപകനും എഡിറ്റര്‍-ഇന്‍-ചീഫുമായ പ്രബീര്‍ പുർകായസ്ഥ നിർവഹിക്കും. 'ഇന്ത്യന്‍ ജനാധിപത്യത്തിൽ ബദൽ മാധ്യമങ്ങളുടെ കടന്നുവരവും പ്രസക്തിയും' എന്ന വിഷയത്തിൽ ആഗസ്റ്റ് എട്ട് വ്യാഴാഴ്ച വൈകിട്ട് അഞ്ചു മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടിഎൻജി ഹാളിലാണ് പ്രഭാഷണം.

ഇന്ത്യന്‍ എക്‌സ്പ്രസിൽ സീനിയർ റിപ്പോർട്ടറായിരിക്കേ 2001 ആഗസ്ത് എഴിനാണ് എന്‍ നരേന്ദ്രൻ അന്തരിച്ചത്. പൊതുരംഗത്തെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെ ധീരമായ റിപ്പോർട്ടുകളിലൂടെ ശ്രദ്ധേയനായ അന്വേഷണാത്മക പത്രപ്രവർത്തകനായിരുന്നു നരേന്ദ്രൻ.

മുതിർന്ന പത്രപ്രവർത്തകനായ പ്രബീർ പുർകായസ്ഥ എഴുത്തുകാരനും ചിന്തകനും ജനകീയ ശാസ്ത്ര പ്രചാരകനുമാണ്. അഖിലേന്ത്യാ ജനകീയശാസ്ത്ര ശൃംഖല (APSN) യുടെയും ഡൽഹി സയൻസ് ഫോറത്തിന്റെയും സ്ഥാപക പ്രവർത്തകരിൽ പ്രമുഖനാണ്. എഞ്ചിനീയര്‍ കൂടിയായ പുർകായസ്ഥ സ്വതന്ത്ര സോഫ്റ്റ്‌വെയർ, ആണവവിരുദ്ധ പ്രചാരണം തുടങ്ങിയ മേഖലകളിലെ സാമൂഹികപ്രസ്ഥാനങ്ങളിലും സജീവ പങ്കു വഹിക്കുന്നു.

ഫ്രീ സോഫ്റ്റ്‌ വെയര്‍ മൂവ്‌മെന്റ് ഓഫ് ഇന്ത്യയുടെ ദേശീയ വൈസ് പ്രസിഡന്റുമാരിൽ ഒരാളാണ് പ്രബീർ പുർകായസ്ഥ. ഭരണകൂട ഭീകരതയുടെ ഇരയായി യുഎപിഎ ചുമത്തി അറസ്റ്റു ചെയ്യപ്പെട്ട പ്രബീർ പുർകായസ്ഥ സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടർന്ന് ഈയിടെയാണ് ജയിൽ മോചിതനായത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top