കൊച്ചി> മാധ്യമപ്രവർത്തനത്തിന്റെ ധാർമികതതന്നെ ചോദ്യംചെയ്യപ്പെടുന്ന വ്യാജവാർത്തകൾ അംഗീകരിക്കാനാവില്ലെന്ന് എഴുത്തുകാരൻ എൻ എസ് മാധവൻ ട്വീറ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപയോഗിച്ച് ഏഷ്യാനെറ്റ് ന്യൂസ് ചമച്ച വ്യാജവാർത്തയെ കുറിച്ചാണ് പരാമർശം.
‘‘ഇത് അസ്വീകാര്യമാണ് . ഇത് പത്രപ്രവർത്തനത്തിന്റെ ധാർമ്മികതയെ ചോദ്യംചെയ്യുന്നതാണ്. ഒരു മലയാളം ചാനൽ ഒരു പെൺകുട്ടിയെ മയക്കുമരുന്ന് ഉപയോഗിക്കുന്ന ആളായി ‘അഭിനയിപ്പിച്ച്’ വാർത്തയുണ്ടാക്കിയിരിക്കുന്നു. ഇത്തരത്തിൽ കെട്ടിയാടുന്ന നാടകങ്ങൾ കാഴ്ചക്കാരെ വഞ്ചിക്കുന്നതും വളരെ മോശവുമാണ്. കൂടാതെ അഭിമുഖങ്ങളിൽ ഇരയാക്കപ്പെടുന്നവർക്ക് വലിയ മാനസിക ആഘാതവുമായിരിക്കും’’ ട്വീറ്റിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..