23 December Monday

കൊച്ചിയുടേത്‌ മതമൈത്രിയുടെ
ചരിത്രം: എൻ എസ് മാധവൻ

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024


കൊച്ചി
വ്യത്യസ്ത മതസമൂഹങ്ങളും സംസ്കാരങ്ങളും നിറഞ്ഞ ഇടമായിരുന്നിട്ടും കൊച്ചിയിൽ കലാപമോ ഭിന്നതയോ ഉണ്ടായിരുന്നില്ലെന്ന്‌ എഴുത്തുകാരൻ എൻ എസ് മാധവൻ. എല്ലാ മതവിഭാഗക്കാരും യോജിച്ച ചരിത്രം കൊച്ചിക്കുണ്ടെന്നും അത്‌ മറ്റൊരു പ്രദേശത്തിനും അവകാശപ്പെടാൻ പറ്റാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
‘എൻ എസ് മാധവന്റെ ലുത്തിനിയകൾ’ എന്ന പേരിൽ സംഘടിപ്പിച്ച സാഹിത്യചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെറുപ്പംമുതൽ ബൈബിൾ വായന ഒപ്പമുണ്ടായിരുന്നു. ലന്തൻബത്തേരിയിലെ ലുത്തിനിയകൾ, ഹിഗ്വിറ്റ, ഭീമച്ചൻ തുടങ്ങിയ രചനകളിൽ തനിക്ക് അത്‌ സഹായമായെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് എൻ എസ് മാധവന്റെ കഥകളും നോവലുകളും സംബന്ധിച്ച് ചർച്ച നടത്തി. സുമി ജോയ്‌ ഒലിയപ്പുറം, രാംമോഹൻ പാലിയത്ത്, ഷാജി ജോർജ് പ്രണത, ഫാ. എബ്രഹാം ഇരിമ്പിനിക്കൽ, ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, ജോണി മിറാന്റാ, ജോർജ് ജോസഫ് കെ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top