നെയ്യാറ്റിൻകര > മുൻകോൺഗ്രസ് നേതാവും മന്ത്രിയും ഡെപ്യൂട്ടി സ്പീക്കറും നിരവധിതവണ പാറശാല എംഎൽഎയുമായിരുന്നു എൻ സുന്ദരൻനാടാരുടെ പ്രതിമയ്‌ക്കുനേരെ യൂത്ത് കോൺഗ്രസുകാരുടെ അതിക്രമം. നെയ്യാറ്റിൻകര ജങ്ഷനിൽ സ്ഥാപിച്ചിട്ടുള്ള പ്രതിമയ്‌ക്ക് ചുറ്റും നിർമിച്ചിരുന്ന പുൽത്തകിടി നശിപ്പിച്ചു. ഇതിനെതിരേ എൻ സുന്ദരനാടാർ സ്മാരക ട്രസ്റ്റ് സെക്രട്ടറിയും സുന്ദരൻനാടാരുടെ മകനുമായ സുരേഷ് നെയ്യാറ്റിൻകര പൊലീസ്, നഗരസഭ എന്നിവിടങ്ങളിൽ പരാതി നൽകി.
നെയ്യാറ്റിൻകര നഗരസഭയും പൊലീസും ട്രസ്റ്റുമാണ് പ്രതിമ പരിപാലിച്ചിരുന്നത്. മനോഹരമായ പുൽത്തകിടിയാണ് ക്രമീകരിച്ചിരുന്നത്. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിനോ അസക്‌സ്, കൗൺസിലർ ഗ്രാമം പ്രവീൺ എന്നിവരുടെ നേതൃത്വത്തിലാണ് പുൽത്തകിടി നശിപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..