23 December Monday

കൃഷ്‌ണപിള്ള സ്‌മൃതി ദേശീയ സെമിനാർ 19ന്‌ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

photo credit:x

കോഴിക്കോട്‌> കേളുഏട്ടൻ പഠനഗവേഷണകേന്ദ്രം സംഘടിപ്പിക്കുന്ന കൃഷ്ണപിള്ള സ്മൃതി ദേശീയ ദ്വിദിന സെമിനാർ ആഗസ്‌ത്‌ 19, 20 തീയതികളിൽ കോഴിക്കോട്  മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ഹാളിൽ നടക്കും. ‘സ്വത്വരാഷ്ട്രീയവും മതനിരപേക്ഷതയുടെ ഭാവിയു’മാണ്‌ ഈ വർഷത്തെ മുഖ്യവിഷയം. 19ന് രാവിലെ പത്തിന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനംചെയ്യും. 20ന്‌ വൈകിട്ട്  സമാപനസമ്മേളനം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനംചെയ്യും.

ഹിന്ദുത്വത്തിന്റെ സാംസ്‌കാരികവഴികൾ, സ്വത്വരാഷ്ട്രീയവും തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ സമകാലീന വെല്ലുവിളികളും, വലതുപക്ഷവൽക്കരണം സാർവദേശീയതലത്തിൽ ഇന്ത്യയിലും, സ്വത്വവൈവിധ്യവും സ്വത്വരാഷ്ട്രീയവും, ജാതി, വർഗം, ലിംഗം, മതം മതമൗലികവാദം, തീവ്രവാദം, ഉത്തരാധുനികത–- മലയാളിയുടെ സാഹിത്യത്തിലും ജീവിതത്തിലും തുടങ്ങിയ വിഷയങ്ങളിലാണ്‌ സംവാദങ്ങളും പ്രഭാഷണങ്ങളും നടക്കുക. സെമിനാറിൽ പങ്കെടുക്കുന്നവർ രജിസ്‌റ്റർ ചെയ്യണം. 500 രൂപയാണ് രജിസ്ട്രേഷൻ ഫീസ്. ഈ മാസം 25 മുതൽ നേരിട്ടും ഓൺലൈനായും രജിസ്ട്രേഷൻ സൗകര്യം ഉണ്ടാവും. ഫോൺ: 9447468730, 9447247327, 9037675742.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top