12 December Thursday

യുജിസി നെറ്റ് പരീക്ഷ: നിരീക്ഷകർക്ക് വേതനം നൽകാതെ എൻടിഎ

വെബ് ഡെസ്‌ക്‌Updated: Thursday Dec 12, 2024

ഫറോക്ക് > നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) നടത്തിയ യുജിസി നെറ്റ് പരീക്ഷയുടെ നിരീക്ഷകരായി  സേവനമനുഷ്‌ഠിച്ച ഉദ്യോഗസ്ഥർക്ക് മൂന്നുമാസം പിന്നിട്ടിട്ടും വേതനം ലഭിച്ചില്ല. ആഗസ്ത് നാലുമുതൽ സെപ്തംബർ നാലുവരെയായി ഒരുമാസം നീണ്ട പരീക്ഷയുടെ ചുമതലക്കാരായ കോഴിക്കോട് മേഖലയിൽ നിന്നുള്ളവർക്കാണ് ഇതുവരെയും വേതനം ലഭിച്ചില്ലെന്ന പരാതി ഉയർന്നത്.

സാധാരണ എല്ലാ വർഷവും ആഴ്ചകൾക്കകം വേതനം ലഭിച്ചിരുന്നുവെങ്കിലും ഈ വർഷം പലതവണ ഇ മെയിൽ വഴി പരാതി അയച്ചിട്ടും മറുപടിപോലും ലഭിച്ചില്ലെന്ന് നിരീക്ഷകനായിരുന്ന ഫാറൂഖ് കോളേജിലെ അധ്യാപകൻ പറഞ്ഞു.  ഓരോ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ച് ഒരു കോ -ഓർഡിനേറ്റർക്ക്‌ കീഴിലാണ് വിവിധ കോളേജുകളിൽ നിന്നുള്ളവരെ നിരീക്ഷകരായി നിയോഗിക്കുന്നത്. കോഴിക്കോട് സിറ്റി മേഖലയിൽനിന്ന്‌ കാസർകോട്‌ കേന്ദ്ര സർവകലാശാല മുതൽ എറണാകുളം വരെയുള്ള പരീക്ഷാകേന്ദ്രങ്ങളിൽ ചുമതല നിർവഹിച്ചവരുണ്ട്. ഇവരുടെ യാത്ര, താമസം എന്നീ ചെലവുകൾ ഉൾപ്പെടെ ഏഴായിരം മുതൽ ഒരു ലക്ഷം രൂപ വരെ ലഭിക്കാനുള്ളവരുണ്ട്. എല്ലാവരും ചെലവുകളുടെ ബില്ലുകൾ ഉൾപ്പെടെ യഥാസമയം നൽകി കാത്തിരുന്ന്‌ മടുത്തതോടെയാണ് പ്രതിഷേധമുയരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top