മനാമ> ബഹ്റൈനിലേക്കുള്ള യാത്രക്കിടെ എറണാകുളം സ്വദേശി വിമാനത്തിൽ മരിച്ചു. ആലുവ യുസി കോളജിന് സമീപം തോമസ് അബഹ്രാം മണ്ണിൽ (സിറിൾ7 4) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ട ഗൾഫ് എയർ വിമാനത്തിലാണ് സംഭവം. ശാരീരീകാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം മസ്കത്തിൽ അടിയന്തരമായി ഇറക്കിയെങ്കിലും മരിച്ചിരുന്നു.
ദീർഘകാലം ഖത്തറിലും പിന്നീട് ബഹ്റൈനിലും പ്രവാസ ജീവിതം നയിച്ച തോമസ് അബ്രഹാം ബഹ്റൈനിൽ ബിഎൻപി പാരിബാസ് ജീവനക്കാരനായിരുന്നു. ബഹ്റൈനിലുള്ള മകനും ഒഐസിസി എറണാകുളം ജില്ലാ സെക്രട്ടറിയുമായ നിതീഷ് എബ്രഹാം സകറിയയുടെയും കുടുംബത്തിന്റെയും അടുത്തേക്കുള്ള യാത്രയിലായിരുന്നു തോമസ് അബഹ്രാമും ഭാര്യ ലിജിനു അബ്രഹാമും. മറ്റു മക്കൾ: നിഷാന്ത് (കുവൈത്ത്), നിനീഷ് (യുകെ).
പത്തനംതിട്ട സ്വദേശി പരേതരായ മണ്ണിൽ അബ്രഹാം തോമസിന്റെയും കുഞ്ഞമ്മ തോമസിന്റെയും മകനാണ്. മരണ വിവരമറിഞ്ഞ് മകൻ നിതീഷ് മസ്കത്തിൽ എത്തി. മസ്കത്ത് കിംസ് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നടക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..