22 December Sunday

ജനകീയ പങ്കാളിത്തത്തോടെ
 മാലിന്യമുക്ത നവകേരളത്തിലേക്ക്‌ ; സർവകക്ഷിയോഗം 27ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Jul 24, 2024


തിരുവനന്തപുരം
മാലിന്യമുക്ത നവകേരളമെന്ന ലക്ഷ്യം മുൻനിർത്തി സംസ്ഥാനത്തെ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ ജനകീയ പങ്കാളിത്തത്തോടെ കൂടുതൽ സജീവമാക്കാനൊരുങ്ങി സർക്കാർ. മാലിന്യം ഉറവിടത്തിൽത്തന്നെ സംസ്‌കരിക്കാനുള്ള പൊതുബോധ നിർമിതയടക്കമുള്ള കാര്യങ്ങൾ നടപ്പാക്കും. ഇതിന്റെ ആദ്യപടിയായി ശനിയാഴ്‌ച സർവകക്ഷിയോഗം ചേരും.

ബ്രഹ്മപുരം തീപിടിത്തത്തിനുശേഷം മാലിന്യമുക്ത നവകേരളം ലക്ഷ്യമിട്ടുള്ള തീവ്രകർമപദ്ധതി സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി 61947.97 ടൺ മാലിന്യമാണ്‌ ഒരുവർഷത്തിനുള്ളിൽ ശേഖരിച്ചത്‌. ക്ലീൻ കേരള കമ്പനിയുടെയും ഹരിതകർമസേനയുടെ വരുമാനത്തിലും വർധനവുണ്ടായി. നിലവിൽ 720 തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യം ക്ലീൻകേരള കമ്പനി ശേഖരിക്കുന്നത്‌. വാതിൽപ്പടി ശേഖരണം 86.6 ശതമാനമായി ഉയരുകയും ചെയ്‌തിട്ടുണ്ട്‌. എംസിഎഫുകളുടെയും മിനി എംസിഎഫുകളുടെയുമെല്ലാം എണ്ണത്തിലും കാര്യമായ വർധനവുണ്ടായി. പശ്ചാത്തല സൗകര്യങ്ങൾ വർധിപ്പിക്കുകയും നിയമഭേദഗതി വരുത്തുന്നതിനൊപ്പം എൻഫോഴ്‌സ്‌മെന്റ്‌ പ്രവർത്തനങ്ങളും സർക്കാർ ശക്തമാക്കി. മാലിന്യ സംസ്‌കരണത്തിൽ വീഴ്‌ച വരുത്തുന്നതിലുള്ള പിഴയും വർധിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top