18 December Wednesday

നവരാത്രിക്കെത്തിയ 'നവമി'; അമ്മത്തൊട്ടിലിൽ ഒരുദിവസം പ്രായമുള്ള പെൺകുഞ്ഞ്

വെബ് ഡെസ്‌ക്‌Updated: Sunday Oct 13, 2024

തിരുവനന്തപുരം > തൈക്കാട് ശിശു ക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ഒരുദിവസം പ്രായമുള്ള പെൺകുഞ്ഞ്. ശനിയാഴ്ച രാത്രിയോടെയാണ് പെൺകുഞ്ഞെത്തിയതെന്ന് മന്ത്രി വീണ ജോർജ്ജ് സമൂഹമാധ്യങ്ങളില്ർ കുറിച്ചു. നവരാത്രി ദിനത്തിൽ എത്തിയ കുഞ്ഞിന് നവമി എന്ന് പേരിട്ടെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപി അറിയിച്ചു. അമ്മത്തൊട്ടിലിലെത്തുന്ന 609-ാമത്തെ കുഞ്ഞാണ് നവമി.

ഇതുവരെ തിരുവനന്തപുരത്തു 'അമ്മ തൊട്ടിലിൽ 15 കുഞ്ഞുങ്ങളെയാണ് ഈ വർഷം ലഭിച്ചത്. അടുത്തിടെ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അരുൺ ഗോപിക്കൊപ്പം കുഞ്ഞുങ്ങളെ സന്ദർശിച്ചിരുന്നെന്നും വീണ ജോർജ്ജ് പങ്കുവച്ച പോസ്റ്റിൽ പറയുന്നു. കുഞ്ഞുങ്ങൾക്ക് നിയമാനുസൃതം എല്ലാ സംരക്ഷണവും നൽകുമെന്നും മന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top