22 December Sunday

ഹരിയാനയിൽ നയാബ്‌ സിങ്‌ സൈനി നാളെ സത്യപ്രതിജ്ഞ ചെയ്യും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 16, 2024

ന്യൂഡൽഹി > ഹരിയാനയിൽ ബിജെപിയുടെ നയാബ്‌ സിങ്‌ സൈനി മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞയ്‌ക്കുള്ള ഒരുക്കങ്ങൾ ചണ്ഡിഗഢിനോട്‌ ചേർന്നുള്ള പഞ്ച്‌കുളയിൽ ദിവസങ്ങൾക്ക് മുൻപ് തന്നെ തുടങ്ങിയിരുന്നു. 

കഴിഞ്ഞ മാർച്ചിലാണ്‌ മനോഹർലാൽ ഖട്ടറിനെ മാറ്റി നയാബ്‌ സിങ്‌ സൈനിയെ ബിജെപി ഹരിയാന മുഖ്യമന്ത്രിയാക്കിയത്‌. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പിന്നാക്കം പോയെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ഗ്രൂപ്പുപോര്‌ മുതലെടുത്ത്‌ ബിജെപി മൂന്നാമതും ജയിക്കുകയായിരുന്നു. വിജയം ഉറപ്പിച്ചതിന്‌ പിന്നാലെ സൈനി ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തര മന്ത്രി അമിത്‌ ഷായെയും ബിജെപി പ്രസിഡന്റ്‌ ജെ പി നദ്ദയെയും കണ്ടിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top