16 December Monday

തെളിഞ്ഞൊഴുകിയത്‌ 25,810 നീർച്ചാലുകൾ

ബിജോ ടോമിUpdated: Monday Dec 16, 2024


തിരുവനന്തപുരം
"ഇനി ഞാനൊഴുകട്ടെ' ജനകീയ ക്യാമ്പയിനിലൂടെ സംസ്ഥാനത്ത്‌ പുതുജീവൻ നൽകിയത്‌ 25,810 നീർച്ചാലുകൾക്ക്‌. ജലസ്രോതസ്സുകളുടെയും നീർച്ചാലുകളുടെയും വീണ്ടെടുപ്പ് ലക്ഷ്യമിട്ടുള്ള ക്യാമ്പയിന്റെ ആദ്യ രണ്ടു ഘട്ടങ്ങളിലാണ്‌ പുനരുജ്ജീവനം സാധ്യമായത്‌. ആകെ 82,990 കിലോമീറ്റർ ദൂരം നീർച്ചാലുകൾ ശുചീകരിച്ച് സുഗമമായ നീരൊഴുക്ക് സാധ്യമാക്കി. 422 കിലോമീറ്റർ ദൂരം പുഴകൾ ശുചീകരിച്ചു.

  28,954 കുളങ്ങൾ പുനരുജ്ജീവിപ്പിക്കുകയും 28,492 കുളങ്ങൾ നിർമിക്കുകയുംചെയ്‌തു. ജലസംഭരണത്തിനായി 713 സ്ഥിരം തടയണകളും 68,112 താൽക്കാലിക തടയണകളും നിർമിച്ചു. ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളാണ്‌ ജലസംരംക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നത്‌.

പദ്ധതിയുടെ മൂന്നാം ഘട്ടത്തിൽ ‘മാലിന്യമുക്തം നവകേരളം’ ക്യാമ്പയിന്റെ ഭാഗമായി മാർച്ച് 30 ഓടെ കേരളത്തിലെ മുഴുവൻ നീർച്ചാലുകളും ജനപങ്കാളിത്തത്തോടെ മാലിന്യ മുക്തമാക്കി വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്ന്‌ നവകേരളം കർമപദ്ധതി സംസ്ഥാന കോ–-ഓർഡിനേറ്റർ ഡോ. ടി എൻ സീമ പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top