23 December Monday

നീലേശ്വരം വെടിക്കെട്ട് അപകടം: മരണം മൂന്നായി

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024

നീലേശ്വരം> നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കളിയാട്ടത്തിനിടെ കഴിഞ്ഞ ചൊവ്വ പുലർച്ചെ ഉണ്ടായ വെടിക്കെട്ട് അപകടത്തിൽ മരണം സംഖ്യ മൂന്നായി. പൊള്ളലേറ്റ് കോഴിക്കോട് സ്വകാര്യാശുപത്രിയിൽ ചികിത്സയിലുള്ള നീലേശ്വരം സ്വദേശി ബിജുവാണ് മരിച്ചത്. സാരമായി പൊള്ളലേറ്റ് വെന്റിലേറ്ററിൽ ആയിരുന്ന രതീഷ് (32) ഞായറാഴ്ച രാവിലെ മരണപ്പെട്ടിരുന്നു. 60 ശതമാനത്തിൽ അധികം പൊള്ളലേറ്റ് കോഴിക്കോട് മിംസ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ശനി രാത്രി കണ്ണൂർ സ്വകാര്യാശുപത്രിയിൽ മരിച്ച കിനാനൂർ റോഡിലെ ഓട്ടോ ഡ്രൈവർ സി സന്ദീപ്‌ (38) ന്റെ മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ ഞായർ വൈകിട്ട്‌ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. പരേതനായ അമ്പൂഞ്ഞിയുടെയും ജാനകിയുടെയും മകനാണ് മരിച്ച രതീഷ്‌. അവിവാഹിതനാണ്. സഹോദരങ്ങൾ: കാഞ്ചന, രാഗിണി.

അപകടത്തിൽ പരിക്കേറ്റ 94 പേർ നിലവിൽ 11 ആശുപത്രികളിലായി ചികിത്സയിലുണ്ട്‌. ഇവരിൽ 30 പേർ ഇപ്പോഴും ഐസിയുവിലാണ്‌.
ഉത്സവ നടത്തിപ്പുകാരുടെ കടുത്ത അലംബാവമാണ്‌ അപകടത്തിന്‌ മുഖ്യകാരണമെന്നാണ്‌ എഫ്‌ഐആറിലുള്ളത്‌. സംഘാടകരായ ഒമ്പതുപേർക്കെതിരെ വധശ്രമ കുറ്റം ചുമത്തി നാലുപേരെ അറസ്‌റ്റ്‌ ചെയ്‌തു.

ഇതിൽ മൂന്നുപേർക്ക്‌ ഹൊസ്ദുർഗ് ഒന്നാം ക്ലാസ്‌ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി (രണ്ട്‌) ജാമ്യം നൽകി. ഇതിനെതിരെ അന്വേഷകസംഘം ജില്ലാസെഷൻസ്‌ കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്‌. അതിനിടയിൽ ഇവരുടെ ജാമ്യം ജില്ലാ സെഷൻസ്‌ ജഡ്‌ജി സാനു എസ്‌ പണിക്കർ സ്വമേധയാ റദ്ദാക്കി. പുറത്തിറങ്ങിയവർക്ക്‌, കോടതിയിൽ ഹാജരാകണമെന്ന്‌ നോട്ടീസും അയച്ചിട്ടുണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top