23 December Monday

നെഹ്റുട്രോഫി 
ജലമേള 28ന്‌ ; മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024


ആലപ്പുഴ
വയനാട് ദുരന്തപശ്ചാത്തലത്തിൽ മാറ്റിവച്ച 70–-ാമത് നെഹ്റുട്രോഫി ജലമേള 28ന് പുന്നമടയിൽ നടത്തും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യും. നെഹ്റുട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിൽ ഓൺലൈനായി പങ്കെടുത്ത മന്ത്രിമാരായ സജി ചെറിയാൻ, പി പ്രസാദ്‌ എന്നിവരാണ്‌ തീരുമാനംഅറിയിച്ചത്.
സർക്കാർ സഹായം ഇത്തവണയും തുടരും.  ആഘോഷ പരിപാടികൾ ഒഴിവാക്കും. 19 ചുണ്ടൻവള്ളമടക്കം 73 കളിവള്ളമാണ് പോരാട്ടത്തിന് രജിസ്‌റ്റർ ചെയ്‌തിരുന്നത്.  ആഗസ്‌ത്‌ 10നാണ്‌ ജലമേള നടത്താനിരുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top