23 December Monday

നെഹ്‌റു ട്രോഫി വള്ളംകളി: ഫലം പ്രവചിച്ച് സമ്മാനം നേടാം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 24, 2024

ആലപ്പുഴ> 70-ാമത് നെഹ്‌റു ട്രോഫി സ്വന്തമാക്കുന്ന ചുണ്ടൻ വള്ളത്തിന്റെ പേര് പ്രവചിച്ച് സമ്മാനം നേടാം. നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റിയാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയിക്ക് പാലത്ര ഫാഷൻ ജ്വല്ലറി സ്‌പോൺസർ ചെയ്യുന്ന പി ടി ചെറിയാൻ സ്മാരക കാഷ് അവാർഡ് (പതിനായിരത്തി ഒന്ന് രൂപ) സമ്മാനമായി ലഭിക്കും.

ചുണ്ടൻ വള്ളങ്ങളുടെ ഫൈനലിൽ ഒന്നാമത് ഫിനിഷ് ചെയ്ത് നെഹ്‌റു ട്രോഫി സ്വന്തമാക്കുന്ന ചുണ്ടന്റെ പേര്, എൻട്രി അയയ്ക്കുന്നയാളുടെ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ തപാൽ കാർഡിൽ എഴുതി തപാലിലാണ് അയക്കേണ്ടത്. ഒരാൾക്ക് ഒരു വള്ളത്തിന്റെ പേരു മാത്രമേ പ്രവചിക്കാനാകൂ. ഒന്നിലധികം പേരുകൾ അയയ്ക്കുന്നവരുടെ എൻട്രികൾ തള്ളിക്കളയും.

കാർഡിൽ നെഹ്‌റു ട്രോഫി പ്രവചനമത്സരം- 2024 എന്നെഴുതണം. 27-ന് വരെ ലഭിക്കുന്ന എൻട്രികളാണ് പരിഗണിക്കുക. വിലാസം: കൺവീനർ, നെഹ്‌റു ട്രോഫി പബ്ലിസിറ്റി കമ്മിറ്റി, ജില്ലാ ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ, ആലപ്പുഴ- 688001. ഫോൺ: 0477-2251349.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top