23 December Monday

വയനാട് ദുരന്തം: നെഹ്‌റു ട്രോഫി വള്ളംകളി മാറ്റിവെച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

ആലപ്പുഴ> ആലപ്പുഴ പുന്നമടക്കായലിൽ 10-ന് നടത്താനിരുന്ന നെഹ്റുട്രോഫി വള്ളം കളി മാറ്റി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ജില്ലയിലെ മന്ത്രിമാരായ പി പ്രസാദും സജി ചെറിയാനും നടത്തിയ കൂടിയാലോചനയിലാണ് തീരുമാനം. തുടർന്ന് കലക്ടറേറ്റിൽ നെഹ്റു ട്രോഫി സബ് കമ്മിറ്റി യോഗം ചേർന്ന് കലക്ടർ അലക്സ് വർഗീസ്‌ തീരുമാനം അറിയിച്ചു.

സെപ്‌തംബർ ഏഴാണ്‌ വള്ളംകളി നടത്താൻ പരിഗണനയിലുള്ള തീയതി. എന്നാൽ  ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. അടുത്ത ദിവസം ചേരുന്ന എൻടിബിആർ സൊസൈറ്റി എക്സിക്യൂട്ടീവ്‌ യോഗത്തിനും  ക്ലബുകളുമായുള്ള യോഗത്തിനും ശേഷമാണ്‌ തീയതി അറിയിക്കുക.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top