നേമം > ദിവസവും ആയിരക്കണക്കിന് രോഗികളെത്തുന്ന നേമം ശാന്തിവിള താലൂക്ക് ആശുപത്രിയിൽ ആധുനിക സൗകര്യങ്ങളോടെ മികച്ച സേവനം ഇനി ലഭ്യമാകും. 30 കോടിയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. ആശുപത്രിയുടെ മുഖച്ഛായ മാറ്റുന്ന രണ്ട് കെട്ടിട സമുച്ചയങ്ങളാണ് ഒരുങ്ങുന്നത്. നബാർഡ് ധനസഹായത്തോടെ 22.24 കോടി രൂപ ചെലവിൽ ആറ് നിലകളുള്ള കെട്ടിടവും എൻഎച്ച്എം സഹായത്തോടെ എട്ട് കോടി രൂപ ചെലവിൽ മൂന്ന് നില കെട്ടിടവും ഉൾപ്പെട്ടതാണ് പദ്ധതി.
ആറ് നിലകളിലായി 35,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന കെട്ടിടത്തിൽ പാർക്കിങ്, എക്സ്-റേ, മെഡിക്കൽ ഗ്യാസ്, ഒബ്സർവേഷൻ റൂം, ലാബ്, നഴ്സിങ് സ്റ്റേഷനുകൾ, ഒ പി മുറികൾ, കാത്തിരിപ്പുകേന്ദ്രം, ഫാർമസി, സ്റ്റോർ, അൾട്രാ സൗണ്ട് സ്കാനിങ്, ഒഫ്താൽമോളജി യൂണിറ്റ്, ഡെന്റൽ യൂണിറ്റ്, ആർ ഒ പ്ലാന്റ്, ഐ പി വാർഡുകൾ, ഐസൊലേഷൻ വാർഡുകൾ, ജനറൽ വാർഡുകൾ, ഒഫ്താൽമിക് ഓപ്പറേഷൻ തിയറ്റർ, ജനറൽ ഓപ്പറേഷൻ തിയറ്റർ, റിക്കവറി റൂം, പോസ്റ്റ് ഒ പി വാർഡ്, മെഡിക്കൽ ഐസിയു എന്നിവ ഉണ്ടാകും.
നബാർഡ് സഹായത്തോടെ ആറ് നിലകളിലൊരുക്കുന്ന കെട്ടിടത്തിന്റെ രൂപരേഖ
മൂന്ന് നിലകളിലായി 16,000 ചതുരശ്ര അടിയിൽ നിർമിക്കുന്ന കെട്ടിടത്തിൽ പാർക്കിങ്, ട്രയേജ്, റിസപ്ഷൻ, രജിസ്ട്രേഷൻ, പ്രൊഡ്യൂസർ, പ്ലാസ്റ്റർ റൂം, കൺസൽട്ടിങ് റൂമുകൾ, ഇസിജി റൂം, എമർജൻസി ഓപ്പറേഷൻ തിയറ്റർ, ഡയാലിസിസ് റൂം, സ്നാക്സ് ബാർ തുടങ്ങിയവ ഉണ്ടാകും.
സമയബന്ധിതമായി നിർമാണം പൂർത്തീകരിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..