21 December Saturday

നവജാത ശിശുവിനെ കൊലപ്പെടുത്തി; അച്ഛനും കുടുംബവും അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Saturday Sep 21, 2024

പ്രതീകാത്മകചിത്രം

കൽപ്പറ്റ > നവജാതശിശുവിനെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച സംഭവത്തിൽ അച്ഛനെയും കുടുംബത്തെയും അറസ്റ്റു ചെയ്‌തു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അച്ഛൻ റോഷൻ സൗദ് (20), റോഷന്റെ അച്ഛൻ അമർ ബാദുർ സൗദ്(45), അമ്മ മഞ്ജുസൗദ് (34) എന്നിവരെ കൽപ്പറ്റ പൊലീസ്‌ അറസ്റ്റു ചെയ്തത്‌. നേപ്പാൾ സ്വദേശിയായ യുവതിയാണ് വെള്ളിയാഴ്‌ച കൽപ്പറ്റ പൊലീസിൽ പരാതി നൽകിയത്.

ഏഴാംമാസത്തിൽ അലസിപ്പിക്കാൻ റോഷന്റെ അമ്മ മഞ്ജു മരുന്നു നൽകി. രണ്ട് ദിവസങ്ങൾക്കു ശേഷം ഹോട്ടലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ചു. കുഞ്ഞിനെ മഞ്ജു കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. ശേഷം ഉപേക്ഷിക്കുകയായിരുന്നെന്ന്‌ പൊലീസ്‌ പറഞ്ഞു. പ്രതികൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top