കൊച്ചി
അറിവിന്റെ ആകാശത്ത് പുതുതാരങ്ങളെ കണ്ടെത്തി ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ജില്ലാ മത്സരം സമാപിച്ചു. വിജയികളായ എട്ടുപേരും ഇനി സംസ്ഥാനതലത്തിലേക്ക്. വൈവിധ്യമാർന്ന വിഷയങ്ങൾ കോർത്തിണക്കിയൊരുക്കിയ ചോദ്യങ്ങൾ ഇത്തവണയും മത്സരത്തിന്റെ മാറ്റുകൂട്ടി. എൽപി, യുപി, എച്ച്‌എസ്, എച്ച്‌എസ്‌എസ് വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 14 ഉപജില്ലാ മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർ പങ്കെടുത്തു.
അറിവ് നേടുകയെന്നാൽ വായനയ്‌ക്കൊപ്പം പരീക്ഷണ, നിരീക്ഷണങ്ങളും ശാസ്‌ത്രബോധവും വളർത്തുകകൂടിയാണെന്ന് ബോധ്യപ്പെടുത്തിയ "ശാസ്‌ത്ര പാർലമെന്റ്' ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിന്റെ പ്രത്യേകതയായി. നിർമിത ബുദ്ധി: വർത്തമാനവും സാധ്യതകളും, സമുദ്രമാലിന്യങ്ങളും നമ്മളും എന്നീ വിഷയങ്ങളിൽ കുസാറ്റ് മുൻ വിസി ഡോ. ബാബു ജോസഫും ഡോ. എൻ ചന്ദ്രമോഹനകുമാറും കുട്ടികളോട് സംവദിച്ചു.
വ്യവസായമന്ത്രി പി രാജീവ് ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ഉദ്‌ഘാടനം ചെയ്തു. ദേശാഭിമാനി കൊച്ചി ന്യൂസ് എഡിറ്റർ ടി ആർ അനിൽകുമാർ അധ്യക്ഷനായി. സംവിധായിക ഐഷ സുൽത്താന മുഖ്യാതിഥിയായി. ഞായർ വൈകിട്ട് നടന്ന സമാപനസമ്മേളനം കെ ജെ മാക്‌സി എംഎൽഎ ഉദ്‌ഘാടനം ചെയ്തു. സമ്മാനദാനവും നിർവഹിച്ചു.
ദേശാഭിമാനി ഫീച്ചർ ഡെസ്‌ക് ന്യൂസ് എഡിറ്റർ എ ശ്യാം അധ്യക്ഷനായി. കുസാറ്റ് മുൻ വിസി ഡോ. ബാബു ജോസഫ്, കെഎസ്‌ടിഎ സംസ്ഥാന സെക്രട്ടറി എൽ മാഗി, സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി ബെന്നി, സംസ്ഥാന കമ്മിറ്റി അംഗം ഡാൽമിയ തങ്കപ്പൻ, ജില്ലാ സെക്രട്ടറി ഏലിയാസ് മാത്യു, ദേശാഭിമാനി കൊച്ചി ബ്യൂറോ ചീഫ് എം എസ് അശോകൻ, സർക്കുലേഷൻ മാനേജർ എ ബി അജയഘോഷ്, അക്ഷരമുറ്റം ജില്ലാ കോ–-ഓർഡിനേറ്റർ എബി എബ്രഹാം, എറണാകുളം ഗവ. ഗേൾസ് എച്ച്എസ് പ്രധാനധ്യാപിക സി എ ഡയാന എന്നിവർ സംസാരിച്ചു. മുൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി എസ് ജയദേവൻ രക്ഷിതാക്കൾക്കുള്ള ക്ലാസെടുത്തു. പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും പ്രോത്സാഹനസമ്മാനം നല്‍കി.
ഹൈം ഗൂഗിൾ ടിവിയും കല്യാൺ ജ്വല്ലേഴ്സുമാണ് മുഖ്യ പ്രായോജകർ. വൈറ്റ് മാർട്ട്, വെൻകോബ്, ഓക്സിജൻ ഡിജിറ്റൽ ഷോപ്പി, കേരള ബാങ്ക്, സിയാൽ, സൂര്യ ഗോൾഡ് ലോൺ, ജോസ്‌കോ ജ്വല്ലേഴ്‌സ്, ബാങ്ക് ഓഫ് ബറോഡ, ഇമേജ് മൊബൈൽസ് ആൻഡ് കംപ്യൂട്ടേഴ്‌സ്, വള്ളുവനാട് ഈസ്റ്റ് മണി, ഗ്ലോബൽ അക്കാദമി എന്നീ സ്ഥാപനങ്ങളാണ് പ്രായോജകർ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..