ചാലക്കുടി > സ്വയം പ്രസവമെടുത്ത അതിഥി തൊഴിലാളിയായ യുവതിയുടെ കുഞ്ഞ് മരിച്ചതായി വിവരം. ഒറീസ്സ സ്വദേശികളായ ഗുല്ലി-ശാന്തി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. പൂർണ ഗർഭിണിയായ ശാന്തിയോട് ആശാ വർക്കർ നിർദ്ദേശിച്ചിട്ടും ആശുപത്രിയിൽ പോയില്ലെന്നും വിവരമുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച ചാലക്കുടി താലൂക്ക് ആശുപത്രിയിൽ എത്തിയെങ്കിലും ഡോക്ടറെ കണ്ടില്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു.
ബുധനാഴ്ച വൈകിട്ട് വീട്ടിൽ വച്ച് പ്രസവം നടന്നു. തുടർന്ന് ശാന്തി തന്നെ കുട്ടിയുടെ പൊക്കിൾകൊടി മുറിച്ചു മാറ്റി. അമിതമായ രക്ത സ്രാവത്തിൽ കുട്ടി മരണമടയുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ ആരോഗ്യ പ്രവർത്തകർ യുവതിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേലൂർ ശാന്തി പുരത്ത് വാടക വീട്ടിലാണ് ഇവരുടെ താമസം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..