22 December Sunday

കോഴിക്കോട് കിണർ ഇടിഞ്ഞു താഴ്ന്നു

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2024

കോഴിക്കോട് > കനത്ത മഴയെത്തുടർന്ന് കോഴിക്കോട് കിണർ ഇടിഞ്ഞു താഴ്ന്നു. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിൽ വടിശ്ശേരി ബാലകൃഷ്ണന്റ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. വലിയ ശബ്ദം കേട്ട് വീട്ടുകാരെത്തി നോക്കിയപ്പോഴാണ് കിണർ ഇടിഞ്ഞു താഴുന്നത് കണ്ടത്. കിണറിൽ സ്ഥാപിച്ചിരുന്ന മോട്ടറും നശിച്ചു.

കഴിഞ്ഞ വർഷമാണ് 50 അടി താഴ്ചയിൽ കിണർ നിർമിച്ചത്. കിണറിന്റെ ഏകദേശം 500 മീറ്റർ അരികിലൂടെയാണ് ഇരുവഴിഞ്ഞിപ്പുഴ ഒഴുകുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top