24 November Sunday

അമേരിക്കയിൽ മലയാളി നവവധു മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 15, 2024

കോട്ടയം: അമേരിക്കയിൽ നവവധു ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. കോട്ടയം നീറിക്കാട് സ്വദേശി യാക്കോബുകുട്ടിയുടെ മകൾ അനിത വള്ളിക്കുന്നേൽ (33) ആണ് മരിച്ചത്.

അമേരിക്കയിലെ ഡാലസിൽ മൈക്രൊസോഫ്റ്റ് കമ്പനി എഞ്ചിനീയറായിരുന്നു. ഭർത്താവ് അതുൽ ഡാലസിൽ ഫേസ്ബുക്കിൽ എഞ്ചിനീയറാണ്. നാല് മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

മൃതദേഹം ഞായറാഴ്ച വൈകീട്ട് കോട്ടയം നീറിക്കാട്ടെ വീട്ടിലെത്തിക്കും. സംസ്കാരം തിങ്കളാഴ്ച മൂന്നിന് വീട്ടിലെ ശുശ്രൂഷകൾക്കുശേഷം പേരൂർ സെയ്‌ന്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി സെമിത്തരിയിൽ.

അമ്മ എം സി വത്സല (റിട്ട. പ്രിൻസിപ്പൽ ഗവ. ഹയർസെക്കണ്ടറി സ്കൂൾ, മങ്കട). സഹോദരി: ഡോ. അജിത (അസി. സർജൻ, ഗവ പിഎച്ച്സി, കൂർക്കേഞ്ചരി, തൃശ്ശൂർ).
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top