23 December Monday

കുറുഞ്ചേരിയിൽ
വീട്ടുമുറ്റം ഇടിഞ്ഞുവീണു

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

കുറുഞ്ചേരിയിലെ പൊടോര ഗംഗാധരന്റെ വീട്ടുമുറ്റം തകർന്നുവീണപ്പോൾ

ഭീമനടി
രണ്ടുദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ വെസ്റ്റ് എളേരി കുറുഞ്ചേരിയിലെ പൊടോര ഗംഗാധരന്റെ വീട്ടുമുറ്റം തകർന്നു. ചെത്തുകല്ലിൽ കെട്ടിയ മുറ്റമാണ്‌ തകർന്നത്‌.
കല്ലും മണ്ണും എല്ലാം കുറുഞ്ചേരി പരപ്പച്ചാൽ റോഡിലേക്കാണ് വീണത്. നാട്ടുകാർ എത്തി റോഡ് ശുചീകരിച്ചു. ആറുമീറ്റർ ഉയരത്തിലും 10 മീറ്റർ നീളത്തിലും കെട്ട് തകർന്നു. വീടിന്റെ മുൻവശത്ത് ഉണ്ടായിരുന്ന ആറ് കവുങ്ങ്, രണ്ട് തെങ്ങ് എന്നിവയും കടപുഴകി വീണു. വീടിന്റെ ഇന്റർലോക്ക് ചെയ്ത മുറ്റത്തിന്റെ പകുതിഭാഗം ഇടിഞ്ഞിട്ടുണ്ട്. ഇത് വീടിനും ഭീഷണിയായി. വീട്ടിലേക്കുള്ള കുടിവെള്ളത്തിനുള്ള പൈപ്പും തകര്‍ന്നു.
സിപിഐ എം ഏരിയ സെക്രട്ടറി ടി കെ സുകുമാരൻ, പഞ്ചായത്തംഗങ്ങളായ ഇ ടി ജോസ്, ടി വി രാജീവൻ, പഞ്ചായത്ത് സെക്രട്ടറി സി കെ പങ്കജാക്ഷൻ, റവന്യു, കൃഷി അധികൃതർ എന്നിവർ സ്ഥലം സന്ദർശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top