കരുനാഗപ്പള്ളി
രാജ്യത്തെ പ്രമുഖ ബ്രാൻഡുകൾ നിർമിക്കുന്ന ഇൻഡസ് വേൾഡ് ട്രേഡുമായി ചേർന്ന് എയർകണ്ടീഷനുകൾക്ക് വേണ്ടിയുള്ള അഞ്ചുകിലോവാട്ട് സ്റ്റെബിലൈസർ നിർമിക്കുക. അത് വിജയകരമായതോടെ റെഫ്രിജറേറ്ററിനുള്ള സ്‌റ്റെബിലൈസർ നിർമാണത്തിലേക്ക് തിരിയുക. പിന്നെങ്ങനെ അവരെ മിന്നും താരങ്ങളെന്ന് അടയാളപ്പെടുത്താതിരിക്കും. ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ നിർമിക്കുന്നതിൽ ലോകത്തെ പ്രമുഖരാണ് ജപ്പാനും ചൈനയുമെങ്കിൽ കരുനാഗപ്പള്ളി ഐഎച്ച്‌ആർഡി മോഡൽ പോളിടെക്‌നിക്കിലെ ഇലക്‌ട്രോണിക്‌സ് വിഭാഗത്തിലെ 60 വിദ്യാർഥികളാണ് മിന്നും താരങ്ങൾ.
പഠനത്തോടൊപ്പം നൈപുണ്യവികസനത്തിനൊപ്പം സമ്പാദ്യവും എന്ന ലക്ഷ്യത്തോടെയാണ് ‘ഇൻഡസ്ട്രി ഓൺ ക്യാമ്പസിലൂടെ ’ പദ്ധതി തുടങ്ങിയത്. പഠനത്തിന്റെ ഇടവേളകളിലും അധിക സമയമെടുത്തുമാണ് മികച്ച വരുമാനവും കണ്ടെത്തുന്നത്. ഒരു ദിവസം ചുരുങ്ങിയത് 50 സ്റ്റബിലൈസർ പ്രൊഡക്‌ഷൻ യൂണിറ്റ് നിർമിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ മൈക്രോ പ്രൊഡക്‌ഷൻ യൂണിറ്റ് നിലവിൽ 3000ൽ അധികം സ്റ്റെബിലൈസറുകളുടെ നിർമാണം പൂർത്തീകരിച്ചു. സ്റ്റെബിലൈസർ കൂടാതെ ഹാച്ചറി യൂണിറ്റുകൾക്ക് വേണ്ടിയുള്ള ഫുള്ളി ഓട്ടോമാറ്റിക് ഇൻകുബേറ്ററുറ ഇൻവെർട്ടറുറ ഐഒടി അടിസ്ഥാനത്തിലുള്ള ഹോം ഓട്ടോമേഷൻ യൂണിറ്റുറ നിർമിക്കാനും ലക്ഷ്യമിടുന്നുണ്ട്.
കോളേജിൽ സർക്കാർ നടപ്പാക്കിയ ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിയുടെ ഭാഗമായാണ് സംരംഭക യൂണിറ്റ് ആരംഭിച്ചത്.
ഇലക്ട്രോണിക്സ് വിഭാഗം ഫാക്കൽറ്റി ജി മനോജിനാണ് ചുമതല. പ്രിൻസിപ്പൽ വി ജെ മണികണ്ഠകുമാറും എച്ച്ഒഡിമാരും ഉൾപ്പെടുന്ന കോർ കമ്മിറ്റിയാണ് മേൽനോട്ടം. വിദ്യാർഥികളുടെ പഠനകാലയളവിൽ തന്നെ പഠനവുമായി ബന്ധപ്പെട്ട നിർമാണ മേഖലകളിലും പ്രവർത്തിക്കാൻ കഴിയുന്നത് നൈപുണ്യവികസനത്തിന് സഹായിക്കും. പഠനം പൂർത്തീകരിക്കുന്ന കാലയളവിൽ തൊഴില്‍ നേടാനും പദ്ധതിയിലൂടെ കഴിയുന്നൂവെന്ന് തെളിയിക്കുകയാണ് കരനാഗപ്പള്ളി ഐഎച്ച്‌ആർഡി മോഡൽ പോളിടെക്‌നിക്കിലെ വിദ്യാർഥികൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..