27 December Friday
കാറ്റും മഴയും

വൈദ്യുതി മേഖലയിൽ 3.14 കോടി നഷ്ടം

സ്വന്തം ലേഖികUpdated: Thursday Aug 1, 2024
കൊല്ലം
തുടർച്ചയായ മഴയും കാറ്റും ജില്ലയിലെ വൈദ്യുതി മേഖലയ്ക്ക് ഉണ്ടാക്കിയത് ഭീമമായ നാശനഷ്ടം. ജൂലൈ ഒന്നു മുതൽ 30വരെ 3.14കോടി രൂപയുടെ നാശമാണ്‌ വൈദ്യുതി വിതരണമേഖലയിൽ ഉണ്ടായത്‌. കൊട്ടാരക്കര സർക്കിളിലാണ്‌ ഏറ്റവും കൂടുതൽ നാശനഷ്ടം,  198.74ലക്ഷം. കൊല്ലം സർക്കിളിൽ 1.15 ലക്ഷം. മേയിൽ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും ബോർഡിന്‌ 1.04 കോടിയുടെ നഷ്ടമുണ്ടായിരുന്നു. അന്നും ഏറ്റവും കൂടുതൽ നഷ്ടം കൊട്ടാരക്കര സർക്കിളിലായിരുന്നു. 84.82ലക്ഷം രൂപ. 
അണ്പത്തൊന്ന് ട്രാൻസ്ഫോർമറുകളിൽ വൈദ്യുതി എത്തിക്കാനാകാത്ത വിധം 401 പോസ്റ്റാണ് തകർന്നത്. ഇതിൽ 61 ഹൈടെൻഷൻ പോസ്റ്റും, 340 ലോ ടെൻഷൻ പോസ്റ്റും ഉൾപ്പെടുന്നു. 33 കെവി ലൈനിനും 11 കെവി ലൈനിനും തകരാർ സംഭവിച്ചു. 807 ഇടങ്ങളിൽ ലൈൻ പൊട്ടി വീണു.  ഹൈ ടെൻഷൻ ഫീഡറിൽ മരങ്ങൾ കടപുഴകിയതിനെ തുടർന്ന്‌ ഭൂരിഭാഗം സെക്‌ഷനിലും വൈദ്യുതി വിതരണം തടസ്സപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top