23 November Saturday
മാന്നാർ പഞ്ചായത്ത്‌ എൽഡിഎഫ്‌ നിലനിർത്തി

വിജയത്തേരിലേറി സജു പി തോമസ്

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024
മാന്നാർ
മാന്നാർ പഞ്ചായത്ത്‌ 11വാർഡിലെ ഉപതെരഞ്ഞെടുപ്പിൽ സിപിഐ എമ്മി​ലെ സജു പി തോമസി​ന്റെ ജയത്തോടെ എൽഡിഎഫ് പഞ്ചായത്തുഭരണം നിലനിർത്തി. 
 പഞ്ചായത്തംഗമായിരുന്ന സുനിൽ ശ്രദ്ധേയത്തെ അയോഗ്യനാക്കിയതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്. 2020ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച സുനിൽ ശ്രദ്ധേയം 235 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. യുഡിഎഫിന് 662, എൽ ഡി എഫിന് 425, ബിജെപിക്ക്‌ 222 വീതം വോട്ട്‌  ലഭിച്ചു. സുനിലി​ന്റെ വിജയം കോൺ​ഗ്രസിൽ കലാപം ഉയർത്തി. പഞ്ചായത്തുഭരണത്തിൽ പങ്കാളിത്തം നൽകാതെ കോൺ​ഗ്രസ് നേതൃത്വം  തഴഞ്ഞു. തുടർന്ന് സുനിൽ കോൺ​ഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മി​ന്റെ ഭാ​ഗമായി പഞ്ചായത്ത് ഭരണം എൽഡിഎഫിന് ലഭിച്ചു. സുനിലിന് പഞ്ചായത്ത് വൈസ് പ്രസിഡ​ന്റ് സ്ഥാനം ലഭിക്കുകയും ചെയ്തു. ഇതിനെതിരെ കോൺ​ഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് കൂറുമാറ്റത്തിനെതിരെ പരാതി നൽകുകയും ഹൈക്കോടതി ഡിവിഷൻ ബഞ്ച് സുനിലിനെ അയോ​ഗ്യനാക്കുകയും  ചെയ്‌തു. എൽ ഡി എഫ് മാന്നാർ പഞ്ചായത്ത് ഭരണസമിതിക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ് സജു പി തോമസി​ന്റെ വിജയമെന്ന് സിപിഐ എം മാന്നാർ ഏരിയാ സെക്രട്ടറി പ്രൊഫ. പി ഡി ശശിധരൻ പറഞ്ഞു. മൂന്നര വർഷക്കാലം എൽ ഡി എഫി​ന്റെ നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി സമഗ്ര വികസനമാണ് നടത്തിയത്. കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് സിപിഐ എമ്മി​ന്റെ ഭാഗമായി മാറിയ സുനിൽ ശ്രദ്ധേയം പഞ്ചായത്ത് വൈസ് പ്രസിഡ​ന്റായി ക്രിയാത്മകമായ പ്രവർത്തനങ്ങളാണ് നടത്തിയത്. ഇതിനുള്ള അംഗീകാരമാണ് ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾ നൽകിയത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top