മങ്കൊമ്പ്
കുട്ടനാട് താലൂക്ക് ആശുപത്രി റോഡ് നിർമാണം ഉടൻ ആരംഭിക്കുമെന്നും കോൺഗ്രസ് സമരം പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള അഭ്യാസമാണെന്നും വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു.
കുട്ടനാട് താലൂക്ക് ആശുപത്രി നിർമിക്കുന്നതിനായി സർക്കാർ 150 കോടി രൂപ അനുവദിച്ചു. ഇതിന് റോഡ് ആവശ്യമായതിനാൽ 1.37 ഏക്കർ നിലം സ്വകാര്യ വ്യക്തികളിൽനിന്ന് വാങ്ങി 2023 നവംബർ 10ന് ആരോഗ്യവകുപ്പിന് കൈമാറി. ബ്ലോക്ക് പഞ്ചായത്തിന്റെ വികസനഫണ്ടിൽ 35 ലക്ഷം രൂപ പ്രാഥമിക നിർമാണത്തിനായി വച്ചു. എന്നാൽ റോഡ് നിർമിക്കണമെങ്കിൽ പുളിങ്കുന്ന് പഞ്ചായത്തിന്റെ ആസ്തിയിൽ ഉൾപ്പെടുത്തണം. എന്നാൽ ഇക്കാര്യത്തിൽ കോൺഗ്രസ് ഭരിക്കുന്ന പുളിങ്കുന്ന് പഞ്ചായത്ത് നടപടി സ്വീകരിച്ചു. തുടർന്ന്, റോഡ് നിർമിക്കാനായി ജൂലൈ 10 ന് ബ്ലോക്ക് പ്രസിഡന്റിന്റെ നേതൃത്വത്തിൽ മന്ത്രിമാരായ സജി ചെറിയാൻ, വീണാ ജോർജ്, എം ബി രാജേഷ് എന്നിവരെ കണ്ട് വിവരങ്ങൾ ധരിപ്പിച്ചു. തുടർന്ന് റോഡ് നിർമാണത്തിന് പ്രത്യേക ഉത്തരവ് നൽകുന്നതിന് കോ –--ഓർഡിനേഷൻ കമ്മിറ്റിയുടെ അജണ്ടയിൽ ഉൾപ്പെടുത്തി.
അടുത്തയോഗത്തിൽ ഉത്തരവ് ലഭ്യമാകും. എന്നാൽ, ഭൂമി ആരോഗ്യ വകുപ്പിന് കൈമാറിയതിനാൽ എംപി, എംഎൽഎ, പഞ്ചായത്ത്ഫണ്ടുകൾ ഇവയൊന്നും ഉപയോഗിച്ച് റോഡ് നിർമാണം സാധ്യമാകില്ല എന്ന തരത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത കോൺഗ്രസ് നേതൃത്വം പ്രചരിപ്പിക്കുകയായിരുന്നെന്ന് ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികൾ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..