18 December Wednesday

ഇൻഡ്യാന ക്യാൻസർ സെന്റർ തുറന്നു

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

ഇൻഡ്യാന ക്യാൻസർ സെന്റർ കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു ഉദ്‌ഘാടനംചെയ്യുന്നു

 മംഗളൂരു

ഇൻഡ്യാന ഹോസ്പിറ്റൽ ആൻഡ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അർബുദ ചികിത്സാകേന്ദ്രം ഇൻഡ്യാന ക്യാൻസർ സെന്റർ കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു ഉദ്‌ഘാടനംചെയ്‌തു.  സ്പീക്കർ  യു ടി  ഖാദർ ഫരീദ് മുഖ്യാതിഥിയായി. ദക്ഷിണ കന്നഡ പാർലമെന്റ്‌ അംഗം ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട,  മംഗളൂരു സിറ്റി സൗത്ത് നിയമസഭാംഗം  വേദവ്യാസ് കാമത്ത്, കാസർകോട് കലക്ടർ  കെ ഇമ്പശേഖർ, മംഗളൂരു സിറ്റി പൊലീസ് കമീഷണർ  അനുപം അഗർവാൾ,  ദക്ഷിണ കന്നഡ ജില്ലാ ഹെൽത്ത് ഓഫീസർ  എച്ച് ആർ തിമ്മയ്യ തുടങ്ങിയവർ   പങ്കെടുത്തു. അജയ്കുമാർ (സർജിക്കൽ ഓങ്കോളജിസ്റ്റ്), കെ സംഗീത  (ഗൈനക്ക് ഓങ്കോളജിസ്റ്റ്), രാംനാഥ് ഷേണായി (മെഡിക്കൽ ആൻഡ്‌ ഹെമറ്റോ ഓങ്കോളജിസ്റ്റ്) തുടങ്ങിയ വിദഗ്‌ധരുടെ സേവനം ആശുപത്രിയിൽ ലഭിക്കുമെന്ന്‌ ഇന്ത്യാന ഹോസ്പിറ്റൽ ചെയർമാൻ  ഡോ. അലി കുംബ്ലെ പറഞ്ഞു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top