22 November Friday

അമ്പമ്പോ! 
എന്തൊരു തിരക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

ജില്ലയിൽ ശനിയാഴ്‌ച നടന്ന പിഎസ്‌സി എൽഡിസി പരീക്ഷ കഴിഞ്ഞ്‌ കാഞ്ഞങ്ങാട്‌ നഗരത്തിൽ ബസ്‌ കയറാനായി എത്തിയ ഉദ്യോഗാർഥികളുടെ തിരക്ക്‌

കാസർകോട്‌
ജില്ലയിൽ ശനിയാഴ്‌ച നടന്ന പിഎസ്‌സി എൽഡിസി പരീക്ഷയ്‌ക്കായി പോയ ഉദ്യോഗാർഥികൾ വേണ്ടത്ര യാത്രാ സൗകര്യമില്ലാതെ കുഴങ്ങി. ട്രെയിനിലും മറ്റും അഭൂതപൂർവമായ തിരക്കാണ്‌ അനുഭവപ്പെട്ടത്‌. 
ഇരുപതിനായിരം പേരാണ്‌ 76 കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയത്‌. കണ്ണൂർ ജില്ലയിൽ 53 കേന്ദ്രങ്ങളും ഉണ്ടായിരുന്നു. ജില്ലയിലെ കേന്ദ്രങ്ങളിൽ ജില്ലയിലുള്ള അപേക്ഷകർ മാത്രമാണ്‌ പരീക്ഷയെഴുതിയത്‌. കണ്ണൂർ കേന്ദ്രങ്ങളിൽ ഇതര ജില്ലയിലുള്ളവർക്കും ജില്ലയിലെ കിഴക്കുഭാഗത്തുള്ളവർക്കും അവസരം നൽകി. മൊത്തം 36,664 പേരാണ്‌ പരീക്ഷാ ഹാൾടിക്കറ്റ്‌ എടുത്തത്‌. 48,114 പേരാണ്‌ ജില്ലയിൽ അപേക്ഷകരായി ഉണ്ടായിരുന്നത്‌. 
എസ്‌എസ്‌എൽസി യോഗ്യതയുള്ളവർക്ക്‌ എഴുതാവുന്ന ഏറ്റവും അധികം നിയമനം നടക്കുന്ന പിഎസ്‌സി പരീക്ഷയായതിനാൽ, അപേക്ഷകർ വളരെ കൂടുതലാണ്‌ എൽഡിസിക്ക്‌. 
നിലവിൽ 2022 ആഗസ്‌ത്‌ ഒന്നിന്‌ നിലവിൽ വന്ന എൽഡിസി റാങ്ക്‌ ലിസ്‌റ്റിന്‌ 2025 ജൂലൈ വരെ കാലാവധിയുണ്ട്‌. അതേസമയം, അതിന്‌ മുമ്പായി പുതിയ പരീക്ഷയുടെ ലിസ്‌റ്റ്‌ വന്നാൽ പഴയ ലിസ്‌റ്റ്‌ റദ്ദാകും. ഒരുവർഷമോ, അതല്ലെങ്കിൽ പുതിയ ലിസ്‌റ്റ്‌ വരും വരെയൊ ആണ്‌ നിലവിലുള്ള ലിസ്‌റ്റിന്റെ കലാവധി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top