കൊല്ലം
ഗാർഹികപീഡനക്കേസിൽ പരാതിക്കാരിയുടെ പേരിലുള്ള വീട്ടിൽനിന്ന് ഭർത്താവിനോട് ഇറങ്ങിക്കൊടുക്കാൻ ഉത്തരവിറക്കി കോടതി. ഇരവിപുരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഗാർഹിക പീഡന നിരോധന നിയമപ്രകാരം വ്യാഴാഴ്ചയാണ് പരാതിക്കാരി കോടതിയെ സമീപിച്ചത്. കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് രണ്ടാം ക്ലാസ് കോടതി ജഡ്ജ് ലക്ഷ്‌മി ശ്രീനിവാസിന്റേതാണ് ഉത്തരവ്. രണ്ട് മക്കളോടൊപ്പം താമസിക്കുന്ന വീട്ടിൽ പ്രതിയും താമസിക്കുന്നതിനാൽ സുരക്ഷിതരെല്ലെന്നും തനിക്ക് വധഭീഷണിയുള്ളതായും പരാതിക്കാരി മൊഴി നൽകിയിരുന്നു. അഡ്വ. ഹുമയൂൺ കേസിൽ ഹാജരായി. ഉത്തരവിന്റെ പകർപ്പ് കലക്ടർ, ഇരവിപുരം എസ്എച്ച്ഒ, പ്രൊട്ടക്‌ഷൻ ഓഫീസർ എന്നിവർക്ക് കൈമാറി. പരാതിക്കാരിക്കും കുട്ടികൾക്കും ആവശ്യമായ എല്ലാവിധ സുരക്ഷയും ഒരുക്കാൻ പൊലീസിന് നിർദേശം നൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..