22 December Sunday

കന്നുകാലി സെൻസസ്‌ 
നാളെ തുടങ്ങും

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024
കണ്ണൂർ
മൃഗസംരക്ഷണ മേഖലയിലെ  വിവരശേഖരണത്തിന്റെ  ഭാഗമായി  സംസ്ഥാനത്തെ കന്നുകാലി സെൻസസ്‌ തിങ്കളാഴ്‌ച  തുടങ്ങും. 21ാമത് ദേശീയ കന്നുകാലി സെൻസസിനോടനുബന്ധിച്ചുള്ള വിവരശേഖരണം  ഡിസംബർ 31വരെയുണ്ടാകും.   കേരളത്തിലെ 1.6 കോടി  വീടുകളും സ്ഥാപനങ്ങളും സന്ദർശിച്ചാണ് കണക്കെടുപ്പ്‌. 
നാട്ടാന ഉൾപ്പെടെയുള്ള  വളർത്തുമൃഗങ്ങളും, പക്ഷികളും  തെരുവ് നായകളും ഉൾപ്പെടെ 16 വർഗം  വളർത്തുമൃഗങ്ങളും കണക്കെടുപ്പിന്റെ പരിധിയിൽ വരും.  എണ്ണവും പ്രായവും ലിംഗവും സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കും.  
    ക്ഷീരമേഖലയിലെ വിവിധ പദ്ധതി ആസൂത്രണങ്ങൾക്കായുള്ള സെൻസസിന് വിപുലമായ സംവിധാനങ്ങളാണ്  ഒരുക്കിയത്‌.  മൃഗസംരക്ഷണ വകുപ്പിലെ 3500  എന്യൂമറേറ്റർമാർ വിവരശേഖരണത്തിൽ പങ്കാളികളാകും. 
ഇക്കണോമിക്‌സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ്, പ്ലാനിങ്‌ ബോർഡ് എന്നിവയുമായി സഹകരിച്ചാണ് കണക്കെടുപ്പ്.  അറവുശാലകൾ, മാംസ സംസ്‌കരണ പ്ലാന്റുകൾ, ഗോശാലകൾ എന്നിവയുടെ വിവരങ്ങളും ശേഖരിക്കും.
അഞ്ചുവർഷത്തിലൊരിക്കലാണ് രാജ്യത്ത് കന്നുകാലി കണക്കെടുപ്പ്.  2019ലെ സെൻസസ് പ്രകാരം കേരളത്തിൽ 29,08,000 കന്നുകാലികളുണ്ട്‌. ഇതിൽ 46.14 ശതമാനം പശുക്കളും കാളകളും 46.73 ശതമാനം ആടുകളുമാണ്. 3.49 ശതമാനം പോത്തുകളും. 05ശതമാനം ചെമ്മരിയാടുകളും 3.57 ശതമാനം പന്നികളും .02 ശതമാനം കുതിരകളുമുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top