17 September Tuesday

ആനപ്പോര്: ചക്കക്കൊമ്പന്റെ 
കലിയിൽ മുറിവാലന് അടിതെറ്റി

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

പരിക്കേറ്റ ആനയുടെ ചലനശേഷിയില്ലാത്ത കാൽ വനപാലകർ കയറുകെട്ടിവലിച്ച് നേരെയാക്കാൻ ശ്രമിക്കുന്നു

ശാന്തൻപാറ
ചിന്നക്കനാൽ വനമേഖലയിൽ  കാട്ടുകൊമ്പൻമാരുടെ പോരിൽ മുറിവാലൻ പരിക്കേറ്റ് വീണു. ഒരുവർഷം മുമ്പ് സർക്കാർ അരിക്കൊമ്പനെ പിടികൂടി തമിഴ്നാട് വനമേഖലയിൽ വിട്ടതോടെ ശങ്കരപാണ്ഡ്യമെട്ടും ആനയിറങ്കലും ചക്കക്കൊമ്പന്റെ കീഴിലായി. സൂര്യനെല്ലി സിങ്കുകണ്ടം ഭാഗത്ത് ആയിരുന്നു മുറിവാലൻ എന്ന ഒറ്റയാൻ കഴിഞ്ഞിരുന്നത്. അതിർത്തികൾ ലംഘിച്ച് ചക്കതേടി ചക്കക്കൊമ്പൻ എത്തുമ്പോൾ രണ്ടാനകളും കൊമ്പുകോർക്കാറുണ്ടായിരുന്നു. 
 കഴിഞ്ഞ 21ന് നടന്ന കടുത്ത ഏറ്റുമുട്ടലിൽ മുറിവാലന് ഗുരുതര പരിക്കേറ്റു. അണുബാധയുണ്ടായി, ഇടതുകാലിന് ചലനശേഷിയും നഷ്ടമായി. വീണുപോയ ആനയെ വനപാലകർ കയറുകെട്ടിവലിച്ചാണ് താൽക്കാലിക ചികിത്സാകേന്ദ്രത്തിലെത്തിച്ചത്. വെള്ളിയോടെ നില മോശമായ ആനയെ ചികിത്സിക്കുന്നത് തേക്കടിയിൽനിന്നുള്ള മൃഗഡോക്ടർമാരാണ്. വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും കഴിയാത്ത സ്ഥിതിയാണ്. തീവ്രപരിചരണത്തിൽ കഴിയുന്ന മുറിവാലന് വെളളം പെെപ്പിലൂടെയാണ് നൽകുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top