27 December Friday

ക്ഷേമനിധി ഓഫീസിലേക്ക്‌ മോട്ടോർ തൊഴിലാളികളുടെ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസിലേക്ക്‌ നടന്ന മാർച്ച്‌ സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി വി സഹദേവൻ ഉദ്‌ഘാടനം ചെയ്യുന്നു

കൽപ്പറ്റ
വിവിധ ആവശ്യങ്ങൾ ഉയർത്തി ഓട്ടോ–-ടാക്‌സി ലൈറ്റ്‌ മോട്ടോർ വർക്കേഴ്‌സ്‌ യൂണിയൻ (സിഐടിയു) നേതൃത്വത്തിൽ തൊഴിലാളികൾ മോട്ടോർ തൊഴിലാളി ക്ഷേമനിധി ഓഫീസ്‌ മാർച്ച്‌ നടത്തി.  
മോട്ടോർ ക്ഷേമനിധിയിൽ ഉടമാവിഹിതം അടപ്പിക്കാൻ നടപടി സ്വീകരിക്കുക, തൊഴിലാളിവിഹിതം പൂർണമായും അടച്ചവർക്ക്‌ ആനുകൂല്യം നൽകുക, ക്ഷേമനിധി ഓഫീസ്‌ പ്രവർത്തനം കാര്യക്ഷമമാക്കുക, തൊഴിലാളി പ്രാതിനിധ്യം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയായിരുന്നു പ്രക്ഷോഭം. സിഐടിയു ജില്ലാ പ്രസിഡന്റ്‌ പി വി സഹദേവൻ ഉദ്‌ഘാടനംചെയ്‌തു. ഓട്ടോ–-ടാക്‌സി ലൈറ്റ്‌ മോട്ടോർ വർക്കേഴ്‌സ്‌ യൂണിയൻ പ്രസിഡന്റ്‌ കെ എം ബിജു അധ്യക്ഷനായി. സെക്രട്ടറി കെ സുഗതൻ, ട്രഷറർ പി എ അസീസ്‌, ബെന്നി ലൂയിസ്‌ എന്നിവർ സംസാരിച്ചു.
 
പടം: 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top