21 December Saturday

വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ സെമിനാർ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

വഴിയോരക്കച്ചവട തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജില്ലാ സെമിനാർ സിഐടിയു കേന്ദ്ര വർക്കിങ്‌ കമ്മിറ്റി അംഗം പി കെ ഷാജൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ
വഴിയോരക്കച്ചവട തൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ജില്ലാ കമ്മിറ്റി ജില്ലാ സെമിനാർ സംഘടിപ്പിച്ചു. സിഐടിയു കേന്ദ്ര വർക്കിങ്‌ കമ്മിറ്റി അംഗം പി കെ ഷാജൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം ടി സുധാകരൻ അധ്യക്ഷനായി.  
ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ഇക്ബാൽ മുഖ്യപ്രഭാഷണം നടത്തി. ഫെഡറേഷൻ ഭാരവാഹികളായ ടി ശ്രീകുമാർ, സരോജിനി തങ്കൻ, ശ്യാം തയ്യിൽ, സുജാത സദാനന്ദൻ, കെ മണികണ്ഠൻ, എം ജെ ജനിത, അജിത് ഗുരുവായൂർ, പി എ സിദ്ദിഖ്, ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി ടി പ്രസാദ്, സംസ്ഥാന വൈസ് പ്രസിഡന്റ് ഇ വി ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. നാലുമുതല്‍ ആറുവരെ ആലപ്പുഴയിലാണ്‌ സംസ്ഥാന സമ്മേളനം നടക്കുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top