22 December Sunday
കല്ലറ–-പാങ്ങോട് സമരത്തിന്റെ 86–--ാം വാർഷികം

ഇതിഹാസ പോരാളികളുടെ 
സ്‌മരണ പുതുക്കി നാട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

കല്ലറ- –- പാങ്ങോട്​ സമര വാർഷികത്തിൽ ഡി കെ മുരളി എംഎൽഎ സംസാരിക്കുന്നു

വെഞ്ഞാറമൂട്
കല്ലറ– -പാങ്ങോട് സമരത്തിന്റെ 86–--ാം വാർഷികത്തിൽ ഇതിഹാസ പോരാളികളുടെ സ്‌മരണ പുതുക്കി നാട്. പാങ്ങോട് പഴയ പൊലീസ് സ്‌റ്റേഷനു മുന്നിൽ സംഘടിപ്പിച്ച പരിപാടി ഡി കെ മുരളി എംഎൽഎ ഉദ്ഘാടനംചെയ്‌തു. പൊലീസ്​ സ്​റ്റേഷൻ മന്ദിരം സമരത്തിന്റെ സ്‌മാരകമാക്കാനുള്ള ശ്രമങ്ങൾ തുടരുമെന്ന്‌ എംഎൽഎ പറഞ്ഞു. സമരചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
സമരസേനാനി ജമാൽ ലബ്ബയുടെ മകൻ ഹംസ പാലുവള്ളി, രക്തസാക്ഷി പട്ടാളം കൃഷ്‌ണന്റെ ചെറുമകൻ പ്രസന്നൻ പുളിക്കര, കിളിമാനൂർ ചന്ദ്രൻ എന്നിവരെ ഡി കെ മുരളി എംഎൽഎ ആദരിച്ചു. രതീഷ്​ അനിരുദ്ധൻ അധ്യക്ഷനായി. എം എം ഷാഫി, ആർ സുഭാഷ്​, കിളിമാനൂർ ചന്ദ്രൻ, പി നസീർ,  കടയ്‌ക്കൽ ജുനൈദ്​, പാങ്ങോട്​ സി ഐ ദിനേശ്​, പാങ്ങോട്​ വിജയൻ, ചേപ്പിലോട്​ വിജയകുമാർ, നജീബ്​ പാങ്ങോട്​, ചക്കമല ഷാനവാസ്​, എ എം അൻസാരി, സി ഒ ലാൽ, മൻസൂർ, ദിവ്യ, നിഷീന, സുധീർ, എൽ എസ്​ താജ്​, ഷമ്മി, ​നിസാം കൊച്ചാലമ്മൂട്​, നൗഷാദ്​ തുടങ്ങിയവർ സംസാരിച്ചു. രക്തസാക്ഷികളായ പ്ലാക്കീഴിൽ കൊച്ചുകൃഷ്​ണപിള്ള, കൊച്ചു നാരായണനാശാരി എന്നിവരുടെ സ്‌മാരകത്തിൽ പുഷ്‌പാർച്ചന നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top