08 October Tuesday

നാൽപ്പതിന്റെ നിറവിൽ ജില്ല

സ്വന്തം ലേഖികUpdated: Sunday Nov 1, 2020
കൽപ്പറ്റ
ഞായറാഴ്‌ച ജില്ല രൂപീകരിച്ചിട്ട്‌ 40 വർഷം. അവികസിതമായ മലനാട്ടിൽ വികസന വെളിച്ചമെത്തിച്ച എൽഡിഎഫ്‌ സർക്കാർ തന്നെയാണ്‌  ജില്ല രൂപീകരിച്ചതും. 1980 നവംബർ 1 നാണ്‌  ഇ കെ നായനാർ സർക്കാർ   ജില്ല രൂപീകരിച്ചത്‌. അതു‌വരെ  ജില്ലാ രൂപീകരണമെന്ന ആവശ്യത്തോട്‌   കോൺഗ്രസ്‌  പുറം തിരിഞ്ഞ്‌ നിൽക്കുകയായിരുന്നു.  വയനാടിന്റെ വികസനത്തിന്‌ സ്വന്തമായി ജില്ല തന്നെ വേണമെന്ന ആവശ്യവുമായി സിപിഐ എം മുന്നോട്ട്‌ പോയി.  ഇതിന്റെ പരിണിത ഫലമായാണ്‌ വയനാട്‌ ജില്ലയായി മാറിയത്‌. അത്‌ വരെ കോഴിക്കോട്‌, കണ്ണൂർ ജില്ലകളുടെ ഭാഗമായിരുന്ന വയനാട്‌ പിന്നോക്കാവസ്ഥയുടേയും  പരാധീനതകളുടെയും  ഇരുളിലായിരുന്നു. അക്കാലത്ത്‌  കോൺഗ്രസായിരുന്നു ലോകസഭയിലും നിയമസഭയിലുമെല്ലാം ജില്ലയെ പ്രതിനിധീകരിച്ചത്‌. എന്നിട്ടും ജില്ലയുടെ വികസനത്തിനായി കാര്യമായ സംഭാവന നൽകിയില്ല. വിദ്യാഭ്യാസപരമായും സാമൂഹ്യ സാമ്പത്തീക  പരമായുമുള്ള ജില്ലയുടെ  ബാലാരിഷ്‌തകൾ പരിഹരിച്ചത്‌ മാറി മാറി വന്ന എൽഡിഎഫ്‌ സർക്കാരുകളാണ്‌.   
വിദ്യാഭ്യാസം സമ്പൂർണ ഡിജിറ്റൽ
 സർക്കാർ മേഖലകളിൽ പ്ലസ്ടു കോഴ്‌സുകൾ ആരംഭിച്ച്‌‌  എൽഡിഎഫ്‌ സർക്കാരാണ്‌ ഉന്നത വിദ്യാഭ്യാസ മേഖലയിൽ മാറ്റത്തിന്‌ തുടക്കമിട്ടത്‌.   പൂക്കോട്‌ വെറ്ററിനറി സർവകലാശാല, മാനന്തവാടി ഗവ. എൻജിനിയറിങ്‌ കോളേജ്‌, മീനങ്ങാടി, മേപ്പാടി,  മാനന്തവാടി, പോളിടെക്‌നിക്കുകൾ,  ഒരു വനിത ഐടിഐ ഉൾപ്പെടെ രണ്ട്‌ 
 ഐടിഐകൾ, പികെ കാളൻ മെമ്മൊറിയൽ കോളേജ്‌ ഓഫ്‌ ആർട്‌സ്‌ ആന്റ്‌ സയൻസ്‌,  ചെതലയം ട്രൈബൽ സ്‌റ്റഡി സെന്റർ തുടങ്ങിയവ സ്ഥാപിച്ചത്‌  മാറി മാറി വന്ന എൽഡിഎഫ്‌ സർക്കാരുകളാണ്‌. പിണറായി വിജയൻ മന്ത്രിസഭ അധികാരത്തിലേറിയതോടെ വിദ്യാഭ്യാസരംഗം   കുതിച്ച്‌ മുന്നേറി.  ജില്ലയിലെ ഒരു വിദ്യാലയം  അന്തരാഷ്‌ട്ര നിലവാരത്തിലേക്കുയർന്നപ്പോൾ മറ്റ്‌  രണ്ട്‌ ‌ വിദ്യാലയങ്ങളിൽ പ്രവർത്തി പുരോഗമിക്കുകയാണ്‌.  സംസ്ഥാനത്തെ സമ്പൂർണ ഡിജിറ്റൽ ജില്ലയായും വിദ്യാഭ്യാസത്തിൽ ഏറെ മുന്നേറി. 24 വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി. പൊതുവിദ്യാഭ്യാസ സംരക്ഷണയഞ്‌ജത്തിലൂടെ അത്‌ഭുതകരമായ പുരോഗതിയാണ്‌ ഈ മേഖല കൈവരിച്ചത്‌. സമ്പൂർണ ഡിജിറ്റൽ ജില്ലയായി വിദ്യാഭ്യാസ മേഖല പൂർണമായും ഹൈടെക്കാക്കി.
വികസന കുതിപ്പേകി കിഫ്‌ബി
കിഫ്‌ബി പദ്ധതിയിലൂടെ നടപ്പാക്കിയതും നടന്ന്‌ കൊണ്ടിരിക്കുന്നതുമായ വികസന പ്രവർത്തനങ്ങൾ വയനാടൻ ഗ്രാമാന്തരങ്ങളെ പ്രഭാ പൂരിതമാക്കി. മലയോര ഹൈവേ , മുതൽ പ്രവർത്തി പുരോഗമിക്കുന്ന കൽപ്പറ്റ വാരാമ്പറ്റ റോഡ്‌ വരെ നാട്ടിലെ  റോഡുകളും പാലങ്ങളും കെട്ടിടങ്ങളും  വികസനത്തിന്റെ തിലകക്കുറികളായി. 
ആരോഗ്യം വീണ്ടെടുത്ത്‌ ആതുരാലയങ്ങൾ  
ജില്ല ആശുപത്രി,, താലൂക്ക്‌,  ജനറൽ ആശുപത്രികൾ വരെയുള്ള പ്രവർത്തനം വപുലീകരിച്ചു. കുടുതൽ ജീവനക്കാരെ നിയമിച്ചും ചികിത്സ സൗകര്യങ്ങൾ ഒരുക്കിയും രോഗാതുരമായ ആരോഗ്യ മേഖലക്ക്‌ ജീവൻ പകർന്നു. മുഴുവൻ പ്രാഥമികാരോഗ്യകേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയതോടെ ആരോഗ്യ രംഗത്ത്‌ വൻ കുതിപ്പിനാണ്‌ ജില്ല  സാക്ഷ്യം വഹിച്ചത്‌.   മെഡിക്കൽ കോളേജിനായി വിംസ്‌ മെഡിക്കൽ കോളേജ്‌ ഏറ്റെടുത്ത്‌ സർക്കാർ മെഡിക്കൽ കോളേജാക്കി മാറ്റാനുള്ള നടപടികളും പുരോഗമിക്കുകയാണ്‌.
കാർഷിക മേഖലക്ക്‌  നവജീവൻ
കർഷക ആത്മഹത്യകളുടെ നടായ ജില്ലയെ  കൈപിടിച്ചുയർത്തിയത്‌ എൽഡിഎഫ്‌ സർകാരുകളാണ്‌.  കർഷകരുടെ കടം എഴുതി തള്ളിയും 
 കടാശ്വാസ  കമീഷൻ രൂപീകരിച്ചും വി എസ്‌ സർക്കാർ കർഷകരെ ചേർത്ത്‌ പിടിച്ചു. പിണറായി സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ കാർഷിക മേഖലക്ക്‌ നവജീവൻ പകർന്നു. നേന്ത്രക്കായ ഉൾപ്പെടെയുള്ള പച്ചക്കറികൾക്ക്‌ താങ്ങ്‌ വില നൽകി.  സബ്‌സിഡി നൽകി നെൽകൃഷി പ്രോത്സാഹിപ്പിച്ച്‌ വയനാടിന്റെ ഭക്ഷ്യ സുരക്ഷയും പരിസ്ഥിതിയും വീണ്ടെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്‌. വയനാടിനെ പ്രത്യേക പുഷ്‌പ കൃഷിയുടേയും സുഗന്ധ നെല്ലിനങ്ങളുടേയും സോണുകളാക്കി മാറ്റാനുളള നടപടി തുടങ്ങി.  കർഷകക്ഷേമനിധി ബില്ല്‌ നിയമവും കർഷകർക്കുള്ള എൽഡിഎഫ്‌ സർകാരിന്റെ സമ്മാനമാണ്‌. 
സമഗ്ര വികസനം, 
കുതിച്ച്‌ ചാട്ടം
ടൂറിസം,  ഉൾപ്പെടെയുള്ള  മേഖലകളിലും വൻ കുതിപ്പുണ്ടായി. പെൻഷൻ  വർധിപ്പിച്ചും കുടിശിക തീർത്ത്‌ വിതരണം ചെയ്‌തും സർക്കാർ  ജനകീയ പ്രതിബദ്ധത പുലർത്തി.  ആദിവാസി ഭൂ വിതരണം, മെന്റെർ ടീച്ചർ നിയമനം, പൊലീസിലും എക്‌സൈസിലും ആദിവാസികൾക്ക്‌ പ്രത്യേക നിയമനം തുടങ്ങിയ നടപടികളിലൂടെയും   പീഡിതർക്കൊപ്പമുണ്ടെന്ന്‌ തെളിയിച്ചു.
കായിക കുതിപ്പിന്‌  വഴി തെളിയിച്ച്‌ രണ്ട്‌ സ്‌റ്റേഡിയങ്ങളും പ്രാവർത്തികമായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top