27 December Friday
കൊല്ലം റൂറൽ ജില്ലാ പൊലീസ് സ്പോർട്സ് മീറ്റ്‌

ഗെയിംസ് മത്സരങ്ങൾക്ക്‌ ഇന്നു തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024
കൊല്ലം
കൊല്ലം റൂറൽ  ജില്ലാ സ്പോർട്സ് മീറ്റ് ഏഴ്‌, എട്ട്‌, ഒമ്പത്‌ തീയതികളിൽ കൊട്ടാരക്കര ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കും. ഗെയിംസ് മത്സരങ്ങൾ വെള്ളിയാഴ്ച ആരംഭിക്കും.  വെള്ളിയാഴ്ച ക്രിക്കറ്റും മൂന്നിന്‌ ഫുട്ബോൾ മത്സരവും എഴുകോൺ എസ്‌എൻ ഗ്രൗണ്ടിൽ നടക്കും. അഞ്ചിന്‌ വോളിബോൾ മത്സരം അഞ്ചൽ കരുകോൺ വൈഎഫ്‌എസ്‌സി ഗ്രൗണ്ടിലും ആറിന്‌ ബാഡ്മിന്റൺ മത്സരം കൊട്ടാരക്കര ക്ലബ്‌ മൈലത്തും ഏഴിന്‌ കബഡി മത്സരം കൊട്ടാരക്കര ബോയ്സ് ഗ്രൗണ്ടിലും നടക്കും. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെയും സ്പെഷ്യൽ യൂണിറ്റുകളിലെയും ഉദ്യോഗസ്ഥർ മത്സരങ്ങളിൽ പങ്കെടുക്കും. സ്പോർട്സ് മീറ്റിന്റെ ലോഗോ ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യു പ്രകാശിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top