വൈത്തിരി
പഞ്ചായത്തിലെ മുഴുവൻ പൊതു -സ്വകാര്യ ആസ്തിയും അടിസ്ഥാന വിവരങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കാനായുള്ള പ്രവർത്തനങ്ങളുമായി വൈത്തിരി പഞ്ചായത്ത്. പഞ്ചായത്ത് പരിധിയിലെ വിവരങ്ങളെല്ലാം വിശകലന സൗകര്യത്തോടെ വെബ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. സമഗ്ര ജിഐഎസ് മാപ്പിങ് പദ്ധതിയുടെ ഡ്രോൺ സർവേ ആരംഭിച്ചു. ഞായർ മുതൽ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ഡ്രോൺ പറന്നെത്തും.
ആധുനിക വിവരസാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി മുഴുവൻ കെട്ടിടങ്ങളുടെയും ഫോട്ടോ ഉൾപ്പെടെയുള്ള സമ്പൂർണ വിവരങ്ങൾ മാപ്പ് ചെയ്യും. റോഡ്, പാലം, കൾവർട്ട്, ഡ്രെയ്‌നേജ്, കനാൽ, ലാൻഡ്മാർക്ക്, തണ്ണീർത്തടങ്ങൾ, സൂക്ഷ്മതല ഭൂവിനിയോഗ മാപ്പുകൾ തുടങ്ങിയവ വെബ്പോർട്ടലിൽ ആവശ്യാനുസരണം ലഭ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി തുടർന്ന് കെട്ടിട സർവേയും നടക്കും. കൃത്യമായ വിവരങ്ങൾ കൈമാറി പൊതുജനങ്ങൾ സഹകരിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..