20 December Friday

മാവുങ്കാലിലും പുലിയെന്ന്

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2024

 

കാഞ്ഞങ്ങാട്
മാവുങ്കാലിനടുത്ത് പുലിയെ കണ്ടെന്ന വിവരത്തെ തുടര്‍ന്ന് നാട്ടുകാര്‍ ആശങ്കയിൽ. കഴിഞ്ഞ ദിവസം  രാത്രിയാണ് കല്യാൺ റോഡ്, അത്തിക്കോത്ത്, മുത്തപ്പൻതറ ഭാഗങ്ങളിൽ പുലിയെ കണ്ടെന്ന് പറയുന്നത്. പുലി റോഡ് മറികടക്കുന്നത് കണ്ടെന്ന ബൈക്ക് യാത്രികരുടെ വിവരത്തെ തുടര്‍ന്ന് വനപാലകർ പരിശോധന നടത്തി. കാട്‌ അരിച്ചു പെറുക്കിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. ഇനിയും കണ്ടാൽ കൂട് സ്ഥാപിക്കുമെന്ന് വനപാലകർ പറഞ്ഞു. മഞ്ഞംപൊതി കുന്നിന്റെ താഴ്‍വാരമാണിത്.
മാവുങ്കാൽ ആനന്ദാശ്രമം, കല്യാൺ, വാഴക്കോട് പ്രദേശങ്ങളിലെ ജനങ്ങളോട് അതിരാവിലെ പുറത്തിറങ്ങരുതെന്ന് നിർദേശം നൽകി. ഒരാഴ്ച മുമ്പ് പടന്നയിലും കാരക്കോട്ടും പുലിയെ കണ്ടതായി വിവരമുണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ഏച്ചിക്കാനം വെള്ളൂടയിൽ പുലിയെ കൂട് വെച്ച് പിടിച്ചിരുന്നു.

 

റോഡരികിൽ കണ്ട 
എല്ലിൻകഷണം നായയുടേത്‌
കാഞ്ഞങ്ങാട് 
മാവുങ്കാൽ ഏച്ചിക്കാനത്ത് തലയോട്ടിയും അസ്ഥി കഷണങ്ങളും കണ്ടെത്തിയത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച രാവിലെ റോഡരികിലൂടെ നടന്നുപോകുന്നവരാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്.  മനുഷ്യന്റെ തലയോട്ടിയും അസ്ഥിക്കഷണങ്ങളുമാണ് കണ്ടതെന്നായിരുന്നു സമൂഹമാധ്യമങ്ങളിലെ പ്രചരണം. വിവരമറിഞ്ഞ് അമ്പലത്തറ എസ് ഐ സുമേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ദിവസങ്ങൾക്ക് മുമ്പ് ഒരു നായയെ വാഹനമിടിച്ച് പരിക്കേറ്റതായി കണ്ടെന്നും അത് ചത്തതാകാമെന്നും ചിലര്‍ സൂചന നൽകിയതോടെ പൊലീസ് തിരച്ചിൽ നടത്തി. നായയുടെ ബാക്കി അവശിഷ്ടങ്ങൾ കുറച്ചകലെയായി കണ്ടെത്തി. കൂടുതൽ പരിശോധന നടത്തിയതോടെ നായയുടെ തലയോട്ടിയും അസ്ഥിക്കഷണങ്ങളുമാണെന്ന് സ്ഥിരീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top