22 December Sunday

സര്‍വേ കല്ലുകൾ പിഴുതുമാറ്റി, സ്ഥലം കൈയേറി പാണത്തൂര്‍ പാതക്ക്‌ ശ്വാസം മുട്ടുന്നു

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2024
രാജപുരം
ലക്ഷങ്ങൾ ചെലവിട്ട് കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാനപാതയുടെ സർവേ നടത്തിയിട്ടും അതിർത്തി തർക്കത്തിന് പരിഹാരമില്ല. റവന്യു വകുപ്പ് 2019-ൽ പുറംപോക്ക് അളന്ന് തിട്ടപ്പെടുത്തിയ റോഡിന്റെ പല ഭാ​ഗവും സ്വകാര്യവ്യക്തികളുടെ കൈയിലാണ്. മാവുങ്കാൽ മുതൽ പാണത്തൂർ വരെയുള്ള 42 കിലോമീറ്റർ ദൂരമാണ് റവന്യുവകുപ്പിന്റെ സ്‌പെഷ്യൽ സർവേ ടീം രണ്ടു മാസമെടുത്ത് സർവേ നടത്തിയിരുന്നത്.
ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച പാതക്ക് രേഖയിൽ 40 മീറ്റർ വരെ വീതിയുണ്ടെങ്കിലും നവീകരണം നടക്കുന്നതിനിടെ വീണ്ടും അതിര്‍ത്തി തർക്കം ഉയർന്നു. സ്വകാര്യവ്യക്തികൾ പുറംപോക്ക് കൈയേറി കെട്ടിടംവച്ചതിനാൽ പല സ്ഥലത്തും 25 മീറ്റർ വീതിയാണുള്ളത്. അഞ്ചുവർഷം മുമ്പ് സർവേ നടത്തി അതിർത്തി കല്ലുകൾ ഇട്ടിരുന്നെങ്കിലും പലയിടത്തും ഇത് കാണാനില്ല. ഇത് സംബന്ധിച്ച റിപ്പോർട്ടിന്റെ പകര്‍പ്പ് വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ടവര്‍ക്ക് കൊടുക്കാൻ റവന്യൂ വകുപ്പ് തയ്യാറാകാത്തതിലും സംശയമുണ്ട്. സംസ്ഥാനപാതയുടെ സർവേ ടീമിനെ സ്വാധീനിച്ച് സർവേ കല്ലുകൾ മാറ്റിയെന്നാണ് ആക്ഷേപം. എഫ്എംബി അടിസ്ഥാനപ്പെടുത്തി സ്‌കെച്ച് പകർപ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടും മറുപടിയില്ലെന്നാണ് പരാതി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top