കാസർകോട്
കെഎസ്‌ആർടിസി പെൻഷനേഴ്‌സ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ മൂന്നുമുതൽ സെക്രട്ടറിയറ്റ് നടയിൽ അനിശ്ചിതകാല ധർണാസമരം നടത്തുമെന്ന് ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി ജില്ലയിലെ പെൻഷൻകാർ മൂന്നിന് കാസർകോട് കെഎസ്‌ആർടിസി ഓഫീസിന് മുന്നിൽ ധർണ നടത്തും. നിലവിൽ സഹകരണ സംഘങ്ങൾ മുഖേനയാണ് നാമമാത്ര പെൻഷൻ കിട്ടുന്നത്. 13 വർഷമായി വർധനയില്ല. ഉത്സവബത്തയും ആറുവർഷമായി മുടങ്ങി.
ശമ്പളപരിഷ്‌കരണത്തിൽ പെൻഷൻകാരെ ഒഴിവാക്കുന്നു. പെൻഷൻ ഒന്നാം തീയതി വിതരണം ചെയ്യുക, ശമ്പള പരിഷ്‌കരണ മാതൃകയിൽ പെൻഷനും പരിഷ്‌കരിക്കുക, മൂന്നുശതമാനം ക്ഷാമാശ്വാസം കുടിശിക സഹിതം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരമെന്ന് ജില്ലാസെക്രട്ടറി എം വി കുഞ്ഞിരാമൻ, കെ ഗണേശൻ, വി പി നാരായണൻ, കെ രാമകൃഷ്‌ണൻ എന്നിവർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..