തൃശൂർ
പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതി. യോഗത്തിൽ കലക്ടർ അർജുൻ പാണ്ഡ്യൻ അധ്യക്ഷനായി. ഹരിത കേരള മിഷൻ, ആർദ്രം മിഷൻ, വിദ്യാകിരണം, ലൈഫ് മിഷൻ, എംഎൽഎമാരുടെ എസ്ഡിഎഫ്, എഡിഎഫ്, എംപിഎൽഎഡിഎസ് ഫണ്ട്, കോട്പ എന്നിവയ്‌ക്കൊപ്പം ദേശീയ പാതയിലെ നിർമാണ പുരോഗതി, സ്‌കൂൾ കെട്ടിടങ്ങളുടെ നിർമാണം തുടങ്ങി വിവിധ വകുപ്പുകളുടെ എഴുപതോളം പദ്ധതികളുടെ പുരോഗതി യോഗം വിലയിരുത്തി. എംഎൽഎമാരായ എൻ കെ അക്ബർ, ഇ ടി ടൈസൺ , സേവ്യർ ചിറ്റിലപ്പിള്ളി, കെ കെ രാമചന്ദ്രൻ, ഡെപ്യൂട്ടി മേയർ എം എൽ റോസി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ്, വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, സബ് കലക്ടർ അഖിൽ വി മേനോൻ എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..