കണ്ണൂർ
സൂപ്പർ ന്യൂമറിയായി ജോലിചെയ്യുന്ന ഭിന്നശേഷി ജീവനക്കാരുടെ തസ്തിക ക്രമീകരണം പൂർത്തിയാക്കുക, സർക്കാർ ഓഫീസുകൾ ഭിന്നശേഷി സൗഹൃദമാക്കുക, ഭിന്നശേഷി ഉപകരണങ്ങൾ വാങ്ങാൻ അഡ്വാൻസ് അനുവദിക്കുക, സ്ഥലംമാറ്റ മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ കലക്ടറേറ്റിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന പ്രസിഡന്റ് എം വി ശശിധരൻ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം പി ആർ സ്മിത, ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..