05 December Thursday

ശാസ്‌ത്രവഴിയിൽ 
പുതുചർച്ചകളുമായി സയൻസ് സ്ലാം

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2024

കണ്ണൂർ സർവകലാശാലാ സെമിനാർ ഹാളിൽ സയൻസ് സ്ലാം 
എം വിജിൻ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

ധർമശാല
ശാസ്‌ത്രവഴികളിൽ പുതുചർച്ചകൾക്ക്‌ തുടക്കം കുറിച്ച്‌  കണ്ണൂർ മേഖലാ സയൻസ് സ്ലാം.  ശാസ്ത്രസാഹിത്യ പരിഷത്ത്‌ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ  വേമ്പനാട്ടുകായൽ,  കണ്ടൽക്കാട്‌,   സ്തനാർബുദം,  വിത്തിന്റെ ഭ്രമണചലനം,  മലബാർ ചീര,  തൊട്ട് സ്പിൻട്രോണിക്സ് തുടങ്ങി പത്തൊമ്പതിൽപരം വിഷയങ്ങൾ   അവതരിപ്പിച്ചു. യുവസമിതി, ക്യാമ്പസ് ശാസ്ത്ര സമിതി ലൂക്ക എന്നിവ കണ്ണൂർ സർവകലാശാല സഹകരണത്തോടെ മാങ്ങാട്ടുപറമ്പ്  ക്യാമ്പസിലാണ്‌ സയൻസ് സ്ലാം സംഘടിപ്പിച്ചത്.
ശാസ്‌ത്രജ്ഞരും പൊതുജനങ്ങളും  നേരിട്ട്‌ സംവദിക്കാൻ വേദിയൊരുക്കിയ പരിപാടിയിൽ  മുന്നൂറിലേറെപേർ പങ്കാളികളായി.   അവതരണത്തിൽനിന്ന്‌ തെരഞ്ഞെടുത്ത ആൻസി സി സ്റ്റോയി,  ഡോ യദുകൃഷ്ണൻ,  നയന ദേവരാജ്, പി അമ്പിളി, വെങ്കിടേഷ് തൃത്താമര രംഗനാഥൻ എന്നിവർ പാലക്കാട്‌ ഐഐടിയിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ പങ്കെടുക്കും.   എം വിജിൻ എംഎൽഎ ഉദ്‌ഘാടനംചെയ്തു. ഡോ. മനോജ്‌ അധ്യക്ഷനായി. ശാസ്‌ത്രജ്ഞൻ പി എം സിദ്ധാർഥൻ, ജില്ലാ പഞ്ചായത്തംഗം സി  പി ഷിജു,   ടി ഗംഗാധരൻ എന്നിവർ സംസാരിച്ചു. കെ പി പ്രദീപൻ നന്ദി പറഞ്ഞു. 
വിദഗ്‌ധസമിതി അംഗങ്ങളായ ഡോ. കെ സുധ, പ്രൊഫ. എൻ കെ ഗോവിന്ദൻ, ഡോ. എ സുകേഷ്‌, ഡോ. വി കെ ബ്രിജേഷ്, ഡോ. തങ്കവേലു, പ്രൊഫ. ഗാഥ എന്നിവരും പ്രേക്ഷകരും ചേർന്നാണ്‌  മൂല്യനിർണയം നടത്തിയത്. ഡോ. ജോബി കെ ജോസ് (രജിസ്ട്രാർ, കണ്ണൂർ യൂണിവേഴ്സിറ്റി) സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു. കണ്ണൂർ സ്ലാം കോ ഓഡിനേറ്റർ പി എം സിദ്ധാർഥൻ സ്വാഗതം പറഞ്ഞു. ക്യാമ്പസ് ശാസ്ത്ര സമിതി പ്രവർത്തകരായ അഭിരാജ്, ജീവിത എം ജോയ്, ലൂക്ക എഡിറ്റർ വാൻ സംസ്ഥാന കൺവീനർ എം ദിവാകരൻ എന്നിവർ സംസാരിച്ചു. പരിഷത് ജില്ലാ സെക്രട്ടറി കെ രാജേഷ് നന്ദി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top