ചമ്പാട്
സിപിഐ എം പാനൂർ ഏരിയാ സമ്മേളനത്തിന് രണധീരരുടെ ഓർമകൾ തുടിക്കുന്ന ചമ്പാട് പ്രൗഢോജ്വല തുടക്കം. താഴെചമ്പാട് പുതുക്കുടി പുഷ്പൻ നഗറിൽ എം സുധാകരൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം വത്സൻ പനോളി ഉദ്ഘാടനംചെയ്തു. കെ കെ സുധീർകുമാർ താൽകാലിക അധ്യക്ഷനായി. വി കെ രാകേഷ് രക്തസാക്ഷി പ്രമേയവും എൻ അനിൽകുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
കെ കെ സുധീർകുമാർ, കെ ശ്രീജ, പി എസ് സഞ്ജീവ്, പി പി ജാബിർ എന്നിവരുൾപ്പെടുന്ന പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ഏരിയാ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള അവതരിപ്പിച്ച റിപ്പോർട്ടിന്മേൽ ചർച്ച തുടങ്ങി. സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങളായ എം സുരേന്ദ്രൻ, കാരായി രാജൻ, പി ഹരീന്ദ്രൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ കെ പവിത്രൻ, കെ ലീല എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നു. സംഘാടകസമിതി ചെയർമാൻ കെ കെ പവിത്രൻ സ്വാഗതം പറഞ്ഞു. 16 ലോക്കലുകളിൽനിന്നായി തെരഞ്ഞെടുത്ത 150 പേരും 21 ഏരിയാ കമ്മിറ്റിയംഗങ്ങളും ഉൾപ്പെടെ 171 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു.
ഞായർ വൈകിട്ട് നാലിന് മീത്തലെ ചമ്പാട് കേന്ദ്രീകരിച്ച് ചുവപ്പ് വളന്റിയർ മാർച്ചോടെ ബഹുജനപ്രകടനം നടക്കും. താഴെചമ്പാട് അരയാക്കൂൽ യെച്ചൂരി –-കോടിയേരി നഗറിൽ പൊതുസമ്മേളനം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്‌ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..