കണ്ണപുരം
ഇടതുപക്ഷ രാഷ്‌ട്രീയത്തിന്റെയും കലയുടെയും കളിത്തൊട്ടിലായ കണ്ണപുരത്ത് സിപിഐ എം പാപ്പിനിശേരി ഏരിയാ സമ്മേളനത്തിന് ആവേശത്തുടക്കം. കണ്ണപുരം ബാങ്ക് ഓഡിറ്റോറിയത്തിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ എം കുഞ്ഞമ്പു പതാക ഉയർത്തി. പ്രതിനിധി സമ്മേളനം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനംചെയ്തു. പി ഗോവിന്ദൻ താൽക്കാലിക അധ്യക്ഷനായി. കെ പി രാജൻ രക്തസാക്ഷി പ്രമേയവും കെ വി ശ്രീധരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
പി ഗോവിന്ദൻ, പി പി ഷാജിർ, എം സി റമിൽ, ആര്യാ രാജീവൻ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി കെ ഗോവിന്ദൻ, പി വി ഗോപിനാഥ്, പി പുരുഷോത്തമൻ, കെ വി സുമേഷ്, ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ സന്തോഷ്, കെ പത്മനാഭൻ, എം വിജിൻ എന്നിവർ പങ്കെടുക്കുന്നു. സംഘാടക സമിതി ചെയർമാൻ എൻ ശ്രീധരൻ സ്വാഗതം പറഞ്ഞു. ഏരിയാ സെക്രട്ടറി ടി ചന്ദ്രൻ അവതരിപ്പിച്ച റിപ്പോർട്ടിന്മേൽ ചർച്ച തുടങ്ങി. 10 ലോക്കലുകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 150 പ്രതിനിധികളും 21 ഏരിയാകമ്മിറ്റിയംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കുന്നു.
പൊതുസമ്മേളനം ഞായർ വൈകിട്ട് 4.30ന് ചെറുകുന്ന് കതിരുവയ്‌ക്കുംതറക്ക് സമീപത്തെ സീതാറാം യെച്ചൂരി നഗറിൽ മന്ത്രി പി രാജീവ് ഉദ്ഘാടനംചെയ്യും. കണ്ണപുരം ചൈനാ ക്ലേ റോഡ് കേന്ദ്രീകരിച്ച് ചുവപ്പ് വളന്റിയർ മാർച്ചും പ്രകടനവും ആരംഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..