04 December Wednesday
സിപിഐ എം ജില്ലാ സമ്മേളനം

സംഘാടക സമിതി രൂപീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2024

സിപിഐ എം , ജില്ലാ സമ്മേളനം, സംഘാടക സമിതി

തൃശൂർ
സിപിഐ എം ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രൂപീകരിച്ചു. രൂപീകരണ യോഗം  കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ  ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ സെക്രട്ടറി എം എം വർഗീസ്‌ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ സി മൊയ്‌തീൻ എംഎൽഎ, എൻ ആർ ബാലൻ, എം കെ കണ്ണൻ,     ഏരിയാ സെക്രട്ടറി എം എൻ സത്യൻ, സാഹിത്യകാരൻ വി കെ ശ്രീരാമൻ എന്നിവർ സംസാരിച്ചു.  ടി കെ വാസു സ്വഗതവും എം ബാലാജി നന്ദിയും പറഞ്ഞു.   
 സമ്മേളനത്തിന്റെ   നടത്തിപ്പിനായി 1001 അംഗ സംഘാടക സമിതി രൂപീകരിച്ചു. 251 അംഗ എക്‌സിക്യൂട്ടീവും പ്രവർത്തിക്കും. 11 സബ്‌ കമ്മിറ്റികൾ രൂപീകരിച്ചു 
  കെ രാധാകൃഷ്ണൻ എംപി, പി കെ ബിജു, എം എം വർഗീസ്‌, ബേബിജോൺ, എൻ ആർ ബാലൻ,  എം കെ കണ്ണൻ,    മന്ത്രി ആർ ബിന്ദു, കലാമണ്ഡലം ഗോപി  (രക്ഷാധികാരികൾ) . 
 എ സി മൊയ്‌തീൻ എംഎൽഎ (ചെയർമാൻ).  യു പി ജോസഫ്‌,   കെ വി അബ്ദുൾ ഖാദർ, പി കെ ഡേവിസ്‌, കെ കെ രാമചന്ദ്രൻ എംഎൽഎ,  വി കെ ശ്രീരാമൻ, ടി ഡി രാമകൃഷ്ണൻ, ഹരി നാരായണൻ ( വൈസ്‌ ചെയർമാൻ).
 ടി കെ വാസു ( ജനറൽ കൺവീനർ).  സേവ്യർ ചിറ്റലപ്പിള്ളി എംഎൽഎ, പി കെ ഷാജൻ, മുരളി പെരുനെല്ലി എംഎൽഎ, പി കെ ചന്ദ്രശേഖരൻ, കെ വി നഫീസ, കെ എഫ്‌ ഡേവിസ്‌, എം ബാലാജി,  ഉഷ പ്രഭുകുമാർ, പി എം സോമൻ, കെ കൊച്ചനിയൻ, എം ബി പ്രവീൺ, പി എം സുരേഷ്‌, സീത രവീന്ദ്രൻ, പ്രൊഫ. കെ ഡി ബാഹുലേയൻ, കെ എസ്‌ സുഭാഷ്‌, ടി ടി ശിവദാസൻ (  ജോയിന്റ്‌ കൺവീനർ). എം എൻ സത്യൻ ( ട്രഷറർ). 
 സബ്‌ കമ്മിറ്റികൾ ചെയർമാൻ, കൺവീനർ യഥാക്രമം: ധനകാര്യം–- എം കെ കണ്ണൻ ,  എം എൻ സത്യൻ. പ്രചാരണം–- കെ എഫ്‌ ഡേവിസ്‌, എം ബി പ്രവീൺ. ഭക്ഷണം–- എം ബാലാജി, കെ കൊച്ചനിയൻ.  താമസം–- എം എൻ മുരളീധരൻ, പി എം സുരേഷ്‌. ബാൻഡ്‌–- പി എം സോമൻ, കെ എ അസീസ്‌. വളണ്ടിയർ–- സേവ്യർ ചിറ്റിലപ്പിള്ളി, കെ ബി ഷിബു. സുവനിയർ–- കെ വി അബ്ദുൾ ഖാദർ, എം വി പ്രശാന്തൻ. റിസപ്‌ഷൻ–- കെ വി നഫീസ, സീത രവീന്ദ്രൻ. അനുബന്ധ പരിപാടികൾ–- യു പി ജോസഫ്‌, സി ജി രഘുനാഥ്‌. സ്‌റ്റേജ്‌–- പി കെ ഷാജൻ, പി ജി ജയപ്രകാശ്‌. രജിസ്‌ട്രേഷൻ–- ഉഷ പ്രഭുകുമാർ, കെ കെ സതീശൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top