22 December Sunday

സ്നേഹസ്പർശം പദ്ധതി ധനസഹായം വിതരണംചെയ്തു

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024

കേരള വ്യാപരി വ്യവസായി ഏകോപന സമിതി ധനസഹായ വിതരണം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്യുന്നു

 

ശാസ്താംകോട്ട 
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി വ്യാപാരികളുടെ അവകാശികൾക്ക് മരണാനന്തര സഹായമായി 10ലക്ഷം രൂപ നൽകുന്ന
സ്നേഹസ്പർശം വ്യാപാരി കുടുംബസുരക്ഷാ പദ്ധതിയുടെ ഏഴാംഘട്ട ധനസഹായം വിതരണംചെയ്തു. മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനംചെയ്തു. 
ജില്ലാ പ്രസിഡന്റ് എസ് ദേവരാജൻ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എ കെ ഷാജഹാൻ സ്വാഗതം പറഞ്ഞു. ജനറൽ സെക്രട്ടറി  ജോജോ കെ എബ്രഹാം പദ്ധതി വിശദീകരിച്ചു. 10ലക്ഷംരൂപ വീതം അഞ്ചുകുടുംബങ്ങൾക്ക് 50 ലക്ഷം രൂപയുടെ ധനസസഹായം കോവൂർ കുഞ്ഞുമോൻ എംഎൽഎ വിതരണംചെയ്തു. പദ്ധതിയിലെ പ്രായം കുറഞ്ഞ അംഗങ്ങളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപൻ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആർ ഗീത തുടങ്ങിയവർ സംസാരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top