17 September Tuesday

തേൻപുഴയിലെ സ്‌നേഹവീടുകൾ

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2024

വയനാട് ദുരിതബാധിതർക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂട്ടിക്കൽ തേൻപുഴയിലെ ഇ എം എസ് നഗർ നിവാസികൾ സ്വരൂപിച്ച തുക നഗർ നിവാസി എം ഡി തോമസ് 
സിപിഐ എം ജില്ലാ സെക്രട്ടറിഎ വി റസലിന് കെെമാറുന്നു

കോട്ടയം
കൺമുന്നിൽ സ്വപ്‌നങ്ങളും പ്രതീക്ഷകളും ഒലിച്ചുപോയപ്പോൾ വിറങ്ങലിച്ചുപോയവർ, ഉള്ളുരുക്കിയ മഹാദുരന്തത്തിന്റെ നടുക്കത്തിൽനിന്ന്‌ ഇന്നും മുക്തരാകാത്തവർ. എങ്കിലും അവരിന്ന്‌ എല്ലാമുള്ളവരാണ്‌, സുരക്ഷിതരാണ്‌ സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി തേൻപുഴയിൽ നിർമിച്ചുനൽകിയ സ്‌നേഹവീടുകളിൽ. 2021 ഒക്-ടോ-ബർ 16നാണ്‌ കൂട്ടിക്കലിൽ ദുരന്തം പെയ്‌തിറങ്ങിയത്‌. ഉരുൾപൊട്ടലിൽ ഉറ്റവരും സമ്പാദ്യവുമെല്ലാം നഷ്‌ടപ്പെട്ടവരെ ചേർത്തുപിടിക്കാൻ ആദ്യമെത്തിയത്‌ സിപിഐ എമ്മും വർഗബഹുജനപ്രസ്ഥാനങ്ങളും. രക്ഷാപ്രവർത്തനങ്ങളിലും ദുരിതാശ്വാസപ്രവർത്തനങ്ങളിലും രാപ്പകൽ മുന്നിൽതന്നെ നിലകൊണ്ടവർ എല്ലാം നഷ്‌ടപ്പെട്ടവരുടെ പുനരധിവാസത്തിലും അവർക്കൊപ്പംനിന്നു. ആ പുരനരധിവാസത്തിന്റെ സിപിഐ എം മാതൃകയാണ്‌ കൂട്ടിക്കൽ തേൻപുഴയിലെ ഇ എം എസ്‌ നഗർ. 
വീടുനഷ്ടപ്പെട്ടവരും ഭാഗികമായി വീടുതകർന്നവരും അനേകരായി-രുന്നു. പലരുടെയും വീടുനിന്നിരുന്ന സ്ഥലംപോലും തിരിച്ചറിയാൻ കഴിയാത്തവിധം മാറിപ്പോയി. ഇനിയൊരു വീട്- നിർമിക്കാൻ കഴിയാത്ത സാഹചര്യത്തിൽ സിപിഐ എം അവർക്ക്‌ തണലൊരുക്കി. വീടുകളുടെ നിർമാണത്തിനാവശ്യമായ സ്ഥലം കൂട്ടി-ക്കൽ തേൻപു-ഴ-യിൽ കണ്ടെ-ത്തി. രണ്ട്‌ ഏക്കർ 10 സെന്റ്- സ്ഥലം പാർടി കാഞ്ഞി-ര-പ്പള്ളി ഏരിയ കമ്മിറ്റി വിലയ്‌ക്ക്- വാങ്ങി. അവിടെ സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി 25 വീടുകളാണ്‌ നിർമിച്ചുനൽകിയത്-. നിർമാണത്തിന് ജില്ലയിലെ മുഴുവൻ പാർടി അംഗങ്ങളിൽനിന്നും വർഗ ബഹുജന സംഘടനാ പ്രവർത്തകരിൽനിന്നും സർവീസ് സംഘടനാ പ്രവർത്തകരിൽനിന്നും പണം സ്വരൂപിച്ചു. 2022 ഫെബ്രു-വരി 24ന് വീടുകൾക്ക്‌ കല്ലിട്ടത്‌ പാർടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്-ണനാണ്-. 2023 നവംബർ 12ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വീടുകളുടെ താക്കോൽ കൈമാറി. 500 സ്‌ക്വയർ ഫീറ്റിൽ അടുക്കളയും രണ്ടു കിടപ്പുമുറിയും ശുചിമുറിയും ഹാളും സിറ്റൗട്ടും ഉൾപ്പെടുന്ന ഒരേ മാതൃകയിലുള്ള 25വീടുകൾ.വീട്‌ നിർമിക്കുന്ന സ്ഥലത്തേക്കുള്ള റോഡ്‌ നിർമാണം, വൈദ്യുതിലൈൻ സ്ഥാപിക്കൽ, കുടിവെള്ളം സംവിധാനം ഏർപ്പെടുത്തൽ തുടങ്ങിയവയെല്ലാം സമയബന്ധിതമായി നടത്തി. റോഡ്- നിർമാണം, കുടി-വെള്ള പദ്ധ-തി എന്നിവ ജില്ലാ പഞ്ചാ-യ-ത്തിന്റെ നേതൃ-ത്വ-ത്തി-ലും വൈദ്യുതിലൈൻ വലി-ക്കൽ കാഞ്ഞി-ര-പ്പള്ളി ബ്ലോക്ക്- പഞ്ചായത്തിന്റെ നേതൃ-ത്വ-ത്തി-ലു-മാണ് നടത്തിയ-ത്-. ഇന്ന്‌ പച്ചപ്പുതപ്പണിഞ്ഞ മലനിരകൾക്ക്- താഴെ അടുത്തടുത്തായി 25 സ്‌നേഹവീടുകൾ. പ്രളയക്കെടുതിയിൽ തകർന്നുപോയ ജീവിതങ്ങളെ തിരികെ പിടിക്കാനുള്ള സിപിഐ എമ്മിന്റെ കരുതലിന്റെയും ജാഗ്രതയുടെയും  നേർസാക്ഷ്യം കൂടിയാണ് തേൻപുഴയിലെ ഇ എം എസ്‌ നഗർ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top