23 December Monday

സാന്ത്വനപരിചരണം മികച്ച സാമൂഹിക ഇടപെടൽ: എം വി ഗോവിന്ദൻ

സ്വന്തം ലേഖകൻUpdated: Monday Sep 2, 2024

ജയദേവൻ മാസ്റ്റർ സ്മാരക പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ‘കരുത്തായ് കരുതലായ്’ പദ്ധതി 
സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യുന്നു

കിളിമാനൂർ
സാന്ത്വന പരിചരണം പ്രവർത്തനം മികച്ച സാമൂഹിക ഇടപെടലാണെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. ജയദേവൻ മാസ്റ്റർ സ്‌മാരക പെയിൻ ആൻഡ്‌ പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ‘കരുത്തായ് കരുതലായ്’ പദ്ധതി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
സാന്ത്വന പരിചരണം കുറ്റമറ്റരീതിയിൽ നടപ്പാക്കണം. എന്താണ്‌ കേരളമെന്ന്‌ അടയാളപ്പെടുത്തിയ സന്നദ്ധപ്രവർത്തനമാണ്‌ വയനാട്ടിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
സൊസൈറ്റി പ്രസിഡന്റ്‌ മടവൂർ അനിൽ അധ്യക്ഷനായി. കിടപ്പുരോഗികൾക്കുള്ള ഓണക്കോടി സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ആനാവൂർ നാഗപ്പൻ വിതരണം ചെയ്‌തു. ബ്ലോക്ക് പരിധിയിലെ റാങ്ക് ജേതാക്കളെയും എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയികളെയും ജില്ലാ സെക്രട്ടറി വി ജോയി അനുമോദിച്ചു. 
ഒ എസ് അംബിക എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി പി മുരളി, തട്ടത്തുമല ജയചന്ദ്രൻ, എം ഷാജഹാൻ, ഡി സ്‌മിത, സജീബ് ഹാഷിം, ടി ബേബി സുധ, എം ഹസീന, അടുക്കൂർ ഉണ്ണി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top