23 December Monday

ബേക്കൽകോട്ടയിലെ പ്രവേശനം വൈകിട്ട്‌ 6.30 വരെയാക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024
ബേക്കൽ
ബേക്കൽ കോട്ടയിലെത്തുന്ന സഞ്ചാരികൾക്ക്‌ ഇനി സൂര്യാസ്തമയം കണ്ട്‌ മടങ്ങാം. കോട്ടയിലേക്കുള്ള പ്രവേശന സമയം രാവിലെ 6.30 മുതൽ വൈകീട്ട്‌ 6.30 വരെയാക്കി. 
പുരാവസ്‌തു വകുപ്പ് തൃശൂർ സർക്കിൾ സൂപ്രണ്ടിങ്‌ ആർക്കിയോളജിസ്റ്റിന്റെ നിർദേശപ്രകാരമാണ്‌ സമയമാറ്റം. നേരത്തെ രാവിലെ എട്ട്‌ മുതൽ വൈകീട്ട്‌ ആറുവരെയായിരുന്നു സന്ദർശന സമയം. ടിക്കറ്റ്‌ കൗണ്ടർ വൈകീട്ട്‌ 5.30നും അടക്കും. പുതുക്കിയ സമയപ്രകാരം ടിക്കറ്റ്‌ കൗണ്ടർ വൈകിട്ട്‌ ആറുവരെ തുറക്കും. 
സഞ്ചാരികൾക്ക്‌ വൈകീട്ട്‌ ആറിന്‌ മുമ്പ്‌ ടിക്കറ്റെടുത്ത്‌ കോട്ടക്കകത്ത്‌ പ്രവേശിക്കാം. 6.30ന്‌ തിരിച്ചിറങ്ങുകയും ചെയ്യാം.  25 രൂപയാണ്‌ ടിക്കറ്റ്‌ നിരക്ക്‌. ഓൺലൈനിലും ടിക്കറ്റെടുക്കാം. 15 വയസുവരെയുള്ള കുട്ടികൾക്ക്‌ പ്രവേശനം സൗജന്യമാണ്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top